സ്വാര്‍ഥ താല്‍പര്യം ജനാധിപത്യ വ്യവസ്ഥയില്‍ നടപ്പാക്കാന്‍ സാധിക്കില്ല: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഒരു വ്യക്തിയുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ ജനാധിപത്യത്തില്‍ നടപ്പാക്കാന്‍ സാധിക്കുകയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദൈനിക് ജാഗരണ്‍ സംഘടിപ്പിച്ച ജാഗരണ്‍ ഫോറത്തില്‍ സംസാരിക്കവെയാണ് പാര്‍ലമെന്റ് സമ്മേളനം തടസ്സപ്പെടുത്തുന്ന കോണ്‍ഗ്രസ്സിന്റെ നിലപാടിനെ പ്രധാനമന്ത്രി പരോക്ഷമായി വിമര്‍ശിച്ചത്. സ്വകാര്യ താല്‍പര്യവും പണാധിപത്യവുമാണ് ജനാധിപത്യത്തിന്റെ ശത്രുക്കള്‍. ജനാധിപത്യം തിരഞ്ഞെടുപ്പുകളിലും സര്‍ക്കാരുകളിലും മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല -മോദി പറഞ്ഞു.
പാര്‍ലമെന്റ് നടപടികള്‍ മുടങ്ങുന്നതോടെ പാവപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാനുളള അവകാശമാണ് ഇല്ലാതാവുന്നത്. ചരക്കു സേവനനികുതി ബില്ല് മാത്രമല്ല സാധാരണക്കാര്‍ക്ക് ഗുണം ലഭിക്കുന്ന പല നിയമനിര്‍മാണവും ഇത് കൊണ്ട് തടസ്സപ്പെടുകയാണ്.
ഞാന്‍ ആഗ്രഹിക്കുന്നതുപോലെ ഞാന്‍ പ്രവര്‍ത്തിക്കും എന്ന നിലപാടു സ്വീകരിച്ചാല്‍ രാജ്യത്തിന് മുന്നോട്ടു പോവാന്‍ സാധിക്കുകയില്ല. സാധാരണക്കാര്‍ക്കു വേണ്ടി നിയമനിര്‍മാണം നടത്തുന്ന വേദിയാണ് പാര്‍ലമെന്റ് എന്ന് എല്ലാവരും മനസ്സിലാക്കമെ ന്നും പ്രധാനമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it