സ്വര്‍ണവുമായി മുങ്ങിയ ഹോം നഴ്സ് അറസ്റ്റില്‍
BY Sumeera SMR1 Nov 2015 4:21 AM GMT
Sumeera SMR1 Nov 2015 4:21 AM GMT
ചങ്ങനാശ്ശേരി: വീട്ടു ജോലിക്കെത്തി വൃദ്ധയുടെ നാലേകാല്‍ പവന് സ്വര്‍ണവുമായി മുങ്ങിയ ഹോംനഴ്സ് അറസ്റ്റിലായി. മൈലപ്ര കാറ്റാടിമണ്ണില് റിന്‍സി(35)യാണ് അറസ്റ്റിലായത്. തൃക്കൊടിത്താനം കൈലാത്തുപടി ഇലവുംമൂട്ടില്‍ മറിയാമ്മ(66)യുടെ വീട്ടില്‍ നിന്നുമാണ് റിന്‍സി സ്വര്‍ണം മോഷ്ടിച്ച് മുങ്ങിയത്. മൂന്ന് പവന്റെ കൊന്തമാല, മേതിരം, രണ്ട് കമ്മല്‍ എന്നിവ ഉള്‍പ്പെടെയുള്ള ആഭരണങ്ങളാണ് പ്രതി കവര്‍ന്നത്.
പൂച്ചിമുക്കിലുള്ള ജോബ് കണ്‍സള്‍ട്ടന്‍സി വഴിയാണ് ഹോംനഴ്സായ റിന്‍സി ഇലവുംമൂട്ടില്‍ മറിയാമ്മയുടെ വീട്ടില്‍ ജോലിക്കെത്തിയത്. വീട്ടിലെത്തി ഒരുമാസത്തിനു ശേഷം ഇവര്‍ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.വീട്ടമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച പൂച്ചിമുക്കിലുള്ള കണ്‍സള്‍ട്ടന്‍സി ഓഫിസിനു സമീപത്തു നിന്നുമാണ് റിന്‍സിയെ അറസ്റ്റു ചെയ്തത്. എസ്ഐ എം എസ് ഷിബു, അഡീഷണല്‍ എസ്ഐ പുഷ്പന്, എഎസ്ഐ മധുകുമാര്‍, വനിതാ പോലിസുകാരായ ജൂബിന, അസിയ, സുധ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT