kannur local

സ്വകാര്യ കൃഷിയിടത്തില്‍ പുലി ചത്ത നിലയില്‍

രാജപുരം: പുലിയെ ചത്തനിലയില്‍ കണ്ടെത്തി. കോട്ടകുന്നിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് പുലിയെ ചത്ത നിലയില്‍ കണ്ടത്. കോട്ടക്കുന്നിന് സമീപം താമസിക്കുന്ന സ്ത്രീകള്‍ വെള്ളം എടുക്കുന്നതിനായി കാടിന് അകത്തേക്ക് പോകുന്നതിനിടയിലാണ് പുലിയ ചത്ത് അഴുകിയ നിലയില്‍ കണ്ടത്. ഇതേ തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡിഎഫ്ഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. പുലിയുടെ ജഡത്തിന് രണ്ടാഴ്ച്ചത്തെ പഴക്കമുള്ളതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഡിഎഫ്ഒ എ പി ഇംതിയാസിന്റെ നേതൃത്വത്തില്‍ വെറ്റിനറി സര്‍ജന്‍മാരായ എ മുരളീധരന്‍, പി എം ജോസഫ്, ദയമോന്‍ ഡി മാത്യു എന്നിവര്‍ ചേര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൃത്യമായ കാരണം വ്യക്തമാവുകയുള്ളുവെന്ന് ഡിഎഫ്ഒ പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് പ്രദേശത്ത് പുലിയിറങ്ങി വീടുകളില്‍ നിന്നും ആടുകളെ പിടിച്ചിരുന്നു. കൂടാതെ പ്രദേശവാസികള്‍ പലരും പുലിയെ കണ്ടതായി പറയപ്പെടുന്നു.
റേഞ്ച് ഓഫിസര്‍ സുധീര്‍ നേരോത്ത്, ഫഌയിങ് സ്‌ക്വാഡ് ഓഫിസര്‍ പി രവി, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ കെ മധുസൂധനന്‍, എസ് എന്‍ രാജേഷ്, ബീറ്റ് ഓഫിസര്‍മാരായ സി വിജയകുമാര്‍, എ അഷറഫ്, എം ഹരി, എം സുന്ദരന്‍, നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ കീഴില്‍ രൂപീകരിച്ചിട്ടുള്ള കമ്മിറ്റിയിലെ അംഗങ്ങളായ റമിത്ത്, ജോസ് സെബാസ്റ്റിന്‍, പ്രവീണ്‍ കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പുലിയുടെ ജഡം പ്രദേശത്തെ വനമേഖലയില്‍ കുഴിച്ചിട്ടു.
Next Story

RELATED STORIES

Share it