malappuram local

സ്ത്രീകള്‍ നിര്‍മിച്ച കിണര്‍ കാണാന്‍ കോഴിക്കോട്ടു നിന്ന് ഇരുപതംഗ സംഘം കാളികാവില്‍ എത്തി

കാളികാവ്: ഗ്രാമപ്പഞ്ചായത്തി ല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ത്രീകള്‍ നിര്‍മിച്ച കിണറുകളും മറ്റും കാണാന്‍ കോഴിക്കോട് നിന്ന് ഉദ്യോഗസ്ഥ സംഘം എത്തി. നിരവധി കിണറുകളാണ് കാളികാവിലെ വിവിധ പ്രദേശങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ നിര്‍മ്മിച്ചത്. ജില്ലാ പഞ്ചായത്തംഗം മുന്‍ കാളികാവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ആലിപ്പറ്റ ജമീലയുടെ നേതൃത്വത്തിലാണ് വനിതകളുടെ കിണര്‍ നിര്‍മാണം എന്ന പദ്ധതി. കോഴിക്കോട് ജില്ലയിലെ മേലടി ബ്ലോക്ക് പഞ്ചായത്തിലെ ഇരുപത് ജീവനക്കാരാണ് ചൊവ്വാഴ്ച കാളികാവില്‍ എത്തിയത്. ഇരുപതിലേറെ മീറ്റര്‍ താഴ്ചയുള്ള കിണറുകള്‍ വരേ സ്ത്രീകള്‍ നിര്‍മിച്ചിട്ടുണ്ട്. മണ്ണ് കൊണ്ട് ഉണ്ടാക്കിയ കോഴിക്കൂടും, വെന്തോടന്‍പടി വാര്‍ഡില്‍ സ്ത്രീകള്‍ നിര്‍മിച്ച മണ്‍പാതയും സംഘം സന്ദര്‍ശിച്ചു. പ്രൊജക്ട് ഡയറക്ടര്‍ (ഡിആര്‍ഡിഎ) പി എ അസീസ്, മേലടി ബ്ലോക്ക് പഞ്ചായത്തിലെ ജോയിന്റ് ബിഡിഒ പ്രമീള, അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ പ്രഭീഷ് കുമാര്‍, വനിതാക്ഷേമ ഓഫിസര്‍ പി ശ്രീലത, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഇരുപതംഗ സംഘമാണ് ചൊവ്വാഴ്ച കാളികാവില്‍ എത്തിയത്. വഴികാട്ടികളായി കാളികാവ് ബിഡിഒ ജോസ് ജോസഫും, മൂന്നാം വാര്‍ഡ് മെംമ്പര്‍ പാലേങ്ങര അബ്ദുന്നാസര്‍, പഞ്ചായത്തിലെ എംഎന്‍ആര്‍ ഇജിഎസ് ഓവര്‍സിയര്‍മാരായ ഏലച്ചോല ഇസ്ഹാക്ക്, ഷറഫലി സംഘത്തോടൊപ്പമുണ്ടായിരുന്നു. അടുത്ത ്രെപാജക്ടുകൡ കിണറുകള്‍ക്ക് ആള്‍മറ നിര്‍മിക്കല്‍, ആടുകള്‍ക്ക് കൂട് നിര്‍മാണം തുടങ്ങിയവയും തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് ചെയ്യുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡ ന്റ് എ ന്‍ സൈതാലി പറഞ്ഞു.
Next Story

RELATED STORIES

Share it