സോളാര്‍ തട്ടിപ്പ് കേസ് ; കേന്ദ്ര ഏജന്‍സി അന്വേഷിക്കേണ്ട കാര്യമില്ല: പിണറായി

തിരുവല്ല: സോളാര്‍ തട്ടിപ്പ് കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കേണ്ട കാര്യമില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോടതിയുടെ മേല്‍നോട്ടത്തില്‍ കേസന്വേഷിക്കുന്നതിനോടാണ് പാര്‍ട്ടിക്ക് യോജിപ്പ്. സിബിഐ അസംബന്ധങ്ങളുടെ ഘോഷയാത്ര നടത്തുന്ന ഏജന്‍സിയായി മാറി. കോണ്‍ഗ്രസ്സിന്റെ പാവയായിരുന്ന സിബിഐ ഇപ്പോള്‍ ബിജെപിയുടെ പാവയായെന്നും അദ്ദേഹം പറഞ്ഞു.
നീതി ലഭിക്കാനാണ് പി ജയരാജന്‍ ശ്രമിക്കുന്നതെന്നും നേതാക്കള്‍ തടവില്‍ കിടന്നപ്പോഴും തിരഞ്ഞെടുപ്പിനെ നേരിട്ട പാരമ്പര്യമുള്ള പാര്‍ട്ടിയാണ് സിപിഎെമ്മന്നും പിണറായി പറഞ്ഞു. സിപിഎമ്മിന് ഒരു മദ്യനയമുണ്ടെന്നും അത് അധികാരത്തില്‍ വന്ന ശേഷം നടപ്പാക്കുമെന്നും നവകേരളയാത്രയ്ക്ക് തിരുവല്ലയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ പിണറായി പറഞ്ഞു. രാഹുല്‍ ഗാന്ധി തീരുമാനിക്കുന്നതല്ല സിപിഎമ്മിന്റെ നയം. ആന്റണി സര്‍ക്കാര്‍ ചാരായനിരോധനം നടപ്പാക്കി. അതിനുശേഷം വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ആ നിരോധനം നീക്കിയില്ല. ബാറുകള്‍ പൂട്ടിയതിന്റെ പേരില്‍ നാലു വോട്ട് പോലും യുഡിഎഫിന് അധികം ലഭിക്കില്ല. അടുത്ത സര്‍ക്കാര്‍ എല്‍ഡിഎഫിന്റേതാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഉറപ്പുണ്ട്. അതുകൊണ്ടാണ് മദ്യനയം മാറ്റുമോയെന്ന് എല്‍ഡിഎഫിനോട് രാഹുല്‍ ചോദിച്ചത്. വാര്‍ത്താസമ്മേളനം നടത്താന്‍ തീരുമാനിച്ചിട്ട് രാഹുല്‍ വേണ്ടെന്നുവച്ചത് കേരളത്തിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ചോദ്യങ്ങള്‍ ഭയന്നിട്ടാണെന്നും പിണറായി പറഞ്ഞു.
Next Story

RELATED STORIES

Share it