സൈനിക കോളനിക്ക് ഭൂമി അനുവദിച്ചിട്ടില്ലെന്ന് മെഹബൂബ

ശ്രീനഗര്‍: സംസ്ഥാനത്ത് സൈനിക കോളനിക്ക് ഭൂമി അനുവദിച്ചിട്ടില്ലെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. സൈനിക കോളനിക്ക് വേണ്ടി ഭൂമി കണ്ടെത്താനുള്ള നടപടിക്രമങ്ങള്‍ സംസ്ഥാനത്തെ പിഡിപി-ബിജെപി സഖ്യസര്‍ക്കാര്‍ 2015ലും 2016ലും തുടങ്ങിയതിന്റെ രേഖകളുണ്ടെന്ന മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ ആരോപണത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അവര്‍.  ശ്രീനഗറില്‍ സംസ്ഥാന സിവില്‍ സെക്രട്ടേറിയറ്റ് വീണ്ടും തുറക്കുന്ന ചടങ്ങിനിടെ വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  സൈനിക കോളനി സ്ഥാപിക്കണമെന്നതു സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യമാണ്. സംസ്ഥാനത്തിനു പുറത്തുള്ള വിമുക്തഭടന്‍മാരുടെ ആവശ്യമല്ല. എന്നാല്‍ ഇന്നുവരെ അതിനുവേണ്ടി സര്‍ക്കാര്‍ ഭൂമി അനുവദിച്ചിട്ടില്ല. സംസ്ഥാന മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്കോ ജമ്മുകശ്മീരിന്റെ പ്രത്യേക പദവിക്കെതിരേ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന കാര്യം അറിയാവുന്നതാണ്. ഉമര്‍ ആ തെറ്റിധാരണ മനസ്സിലാക്കി ആരോപണം ആവര്‍ത്തിക്കുകയില്ലെന്നു പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു. അതേസമയം തനിക്കെതിരേ കേസ് ഫയല്‍ ചെയ്യാന്‍ ഉമര്‍ അബ്ദുല്ല ട്വിറ്ററില്‍ മെഹബൂബയെ വെല്ലുവിളിച്ചു
Next Story

RELATED STORIES

Share it