Flash News

സൈനികരാവാന്‍ പരീക്ഷ; ധരിക്കാന്‍ അടിവസ്ത്രം മാത്രം

സൈനികരാവാന്‍ പരീക്ഷ; ധരിക്കാന്‍ അടിവസ്ത്രം മാത്രം
X
militry exam under wear

പട്‌ന: ബിഹാറിലെ മുസഫര്‍പൂരില്‍ സൈന്യത്തില്‍ ചേരാനെത്തിയ ഉദ്യോഗാര്‍ഥികളെ നഗ്നരാക്കി പരീക്ഷയ്ക്കിരുത്തിയത് വിവാദമായി. സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ കരസേനാ മേധാവിയോട് റിപോര്‍ട്ട് ആവശ്യപ്പെട്ടു. സംഭവത്തില്‍ ഏപ്രില്‍ 5നു മുമ്പ് വിശദീകരണം നല്‍കണമെന്ന് പട്‌ന ഹൈക്കോടതി പ്രതിരോധമന്ത്രാലയത്തിനു നിര്‍ദേശം നല്‍കി. അതിനു പിന്നാലെയാണു പ്രതിരോധമന്ത്രാലയം സൈനിക മേധാവിയോട് റിപോര്‍ട്ട് ആവശ്യപ്പെട്ടത്.
പരീക്ഷയില്‍ കൃത്രിമം കാണിക്കാതിരിക്കാനാണ് ഉദ്യോഗാര്‍ഥികളെ നഗ്നരാക്കിയതെന്ന് മുസഫര്‍ നഗര്‍ ആര്‍മി റീജ്യനല്‍ ഓഫിസ് റിക്രൂട്ട് ഡയറക്ടര്‍ കേണല്‍ വി എസ് ഗോദ്ര പ്രതികരിച്ചു.
കഴിഞ്ഞ ഞായറാഴ്ച സൈന്യത്തിന്റെ വിവിധ വകുപ്പുകളിലേക്ക് മുസഫര്‍പൂര്‍ ചക്കര്‍ മൈതാനിയിലാണ് നഗ്ന പരീക്ഷ നടന്നത് വിശാലമായ മൈതാനത്ത് അടിവസ്ത്രം മാത്രം ധരിച്ച് പരീക്ഷയെഴുതുന്ന ഉദ്യോഗാര്‍ഥികളുടെ ദൃശ്യങ്ങ ള്‍ സമൂഹമാധ്യമങ്ങള്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം വിവാദമായത്.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അഭിഭാഷകനായ ദീനു കുമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ താല്‍ക്കാലിക ചുമതല വഹിക്കുന്ന ഇഖ്ബാല്‍ അഹ്മദ് അന്‍സാരി, ജസ്റ്റിസ് ചക്രധരി ശരണ്‍സിങ് എന്നിവരടങ്ങുന്ന ബെഞ്ച് സര്‍ക്കാരിനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടത്.
1159 പേരാണു പരീക്ഷ എഴുതിയത്. ഇവര്‍ നേരത്തെ നടന്ന കായികക്ഷമതാ പരിശോധനയില്‍ ജയിച്ചവരാണ്.
Next Story

RELATED STORIES

Share it