സെന്‍ട്രല്‍ സെക്ടര്‍ സ്കോളര്‍ഷിപ്പ് പുതുക്കാന്‍ അവസരം
BY Sumeera SMR1 Nov 2015 2:57 AM GMT
Sumeera SMR1 Nov 2015 2:57 AM GMT
തിരുവനന്തപുരം: 2008-09 അധ്യയന വര്‍ഷത്തില്‍ സെന്‍ട്രല്‍ സെക്ടര്‍ സ്കോളര്‍ഷിപ്പ് (ഫ്രഷ്) അവാര്‍ഡ് ചെയ്തവരും വരുംവര്‍ഷങ്ങളില്‍ പുതുക്കാത്തതുമായ വിദ്യാര്‍ഥികള്‍ക്ക് (2009-10, 2010-11, 2011-12, 2012-13) സെന്‍ട്രല്‍ സെക്ടര്‍ സ്കോളര്‍ഷിപ്പ് ഒന്ന്, രണ്ട്, മൂന്ന്, നാല് റിന്യൂവലുകള്‍ക്ക് അപേക്ഷിക്കാം. മുന്‍വര്‍ഷങ്ങളില്‍ 60 ശതമാനം മാര്‍ക്കോ അതിനുമുകളിലോ ലഭിച്ചവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. ഒന്നാം റിന്യൂവലിന് (രണ്ടാമത്തെ വര്‍ഷത്തേത്) 2008-09 അധ്യയന വര്‍ഷത്തില്‍ 60 ശതമാനം മാര്‍ക്കോ അതിനുമുകളിലോ നേടിയിരിക്കണം, രണ്ടാം റിന്യൂവലിന് (മൂന്നാമത്തെ വര്‍ഷത്തേത്) 2009-10 അധ്യയന വര്‍ഷത്തില്‍ 60 ശതമാനം മാര്‍ക്കോ അതിനുമുകളിലോ നേടിയിരിക്കണം. മൂന്നും, നാലും റിന്യൂവലികള്ക്ക് അപേക്ഷിക്കാനും മുന്‍ വര്‍ഷങ്ങളില്‍ 60 ശതമാനം മാര്‍ക്കോ അതിനുമുകളിലോ നേടിയിരിക്കണം. അപേക്ഷകളുടെ ഹാര്ഡ്കോപ്പിയാണ് ലഭ്യമാക്കേണ്ടത്. ഡിസിഇ സ്കോളര്‍ഷിപ്പ് പോര്‍ട്ടലായ www.-dcescholarship.kerala.gov.in ല്‍ നല്‍കിയിരിക്കുന്ന ഫോര്‍മാറ്റിലാണ് അപേക്ഷിക്കേണ്ടത്. നാല് റിന്യൂവലികള്ക്കും പ്രത്യേകം പ്രത്യേകം അപേക്ഷ വേണം.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT