സൂര്യനു ചുറ്റും അപൂര്‍വ വലയം

കൊല്‍ക്കത്ത: സൂര്യനു ചുറ്റും പ്രത്യക്ഷപ്പെട്ട ചുവന്നതും നീലയുമായ വലയത്തിന് കൊല്‍ക്കത്താനഗരം ഇന്നലെ സാക്ഷ്യം വഹിച്ചു. വാന ശാസ്ത്രജ്ഞര്‍ 22 ഡിഗ്രി സര്‍ക്കുലര്‍ ഹാലോ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. ഇന്നലെ ഉച്ചയ്ക്കു 12.10നും 12.40നുമിടയിലാണ് ഇതു പ്രത്യക്ഷമായത്.
നിയമസഭാതിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയായിരുന്നു ഈ പ്രതിഭാസം ദൃശ്യമായത്. ലോലമായ മേഘപാളിയിലൂടെ സൂര്യന്റെയോ ചന്ദ്രന്റെയോ രശ്മികള്‍ പ്രതിഫലിച്ച് പ്രകാശിക്കുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാവുന്നതെന്ന് ബിര്‍ളാ പ്ലാനിറ്റോറിയത്തിലെ മുതിര്‍ന്ന ഗവേഷകന്‍ പറഞ്ഞു. തണുത്ത രാജ്യങ്ങളില്‍ ഇത് നിത്യ സംഭവമാണെങ്കിലും നമ്മുടെ രാജ്യത്ത് ഇത് അപൂര്‍വ കാഴ്ചയാണ്.
Next Story

RELATED STORIES

Share it