Kollam Local

സുപ്രിംകോടതി വിധി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളോടുള്ള വെല്ലുവിളി: പി രാമഭദ്രന്‍

കൊല്ലം: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിന്നും സംവരണം എടുത്തു കളയണമെന്ന സുപ്രിം കോടതി വിധി ഭരണഘടനാ വിരുദ്ധവും ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് നേരെയുള്ള കടുത്ത വെല്ലുവിളിയുമാണെന്ന് കേരള ദലിത് ഫെഡറേഷന്‍ (കെഡിഎഫ്) സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്‍ അഭിപ്രായപ്പെട്ടു. സംഘപരിവാറിന്റെ സംവരണത്തിനെതിരെയുള്ള വെല്ലുവിളി നിലനില്‍ക്കുമ്പോള്‍ സുപ്രിം കോടതിയുടെ വിധി ഇടിത്തീ വീണതുപോലെയായിരിക്കുകയാണ്. ഈ വിധി ഒരു കാരണവശാലും ഇന്ത്യന്‍ ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടികളും അംഗീകരിക്കാന്‍ പാടില്ലാത്തതാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് സംവരണം ഏര്‍പ്പെടുത്തിയാല്‍ മെറിറ്റ് ഇല്ലാതാകുമെന്ന് പറയുന്നവര്‍ക്ക് ഇത്രയും കാലം മെറിറ്റിന് ഒരു കോട്ടവും തട്ടാതിരുന്നിട്ടും ഈ സ്ഥാപനങ്ങളില്‍ നിന്നും ലോകനിലവാരത്തിലെത്തിയ കണ്ടുപിടിത്തമോ ഗവേഷണമോ നടത്തിയിട്ടുള്ള ഒരാളെയെങ്കിലും കാണിച്ചുതരാന്‍ കഴിയാത്തതെന്തുകൊണ്ടാണ്. സ്‌പോര്‍ട്ട്‌സിലും ഗയിംസിലും സംവരണമില്ലാതിരുന്നിട്ടും ഒറ്റ ഒളിമ്പിക്‌സുകളില്‍ സ്വര്‍ണ മെഡലു വാങ്ങാന്‍ ഈ മെറിറ്റ്കാര്‍ക്ക് കഴിയാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു.
Next Story

RELATED STORIES

Share it