palakkad local

സുധീരന്റെ ജനരക്ഷായാത്ര ഇന്ന് ജില്ലയില്‍

പാലക്കാട്: കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്ര ഇന്ന് ജില്ലയില്‍ പര്യടനം ആരംഭിക്കുമെന്ന് ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലയിലെ മുഴുവന്‍ നിയമസഭാനിയോജക മണ്ഡലങ്ങളിലും സ്വീകരണം ഏറ്റുവാങ്ങിയ ശേഷം പതിനെട്ടാം തിയ്യതിയാണ് ജനരക്ഷായാത്രയുടെ ജില്ലയിലെ സമാപനം.
വെള്ളിയാഴ്ച രാവിലെ 9 ന് ജില്ലയുടെ അതിര്‍ത്തിയായ കരിങ്കല്ലാത്താണിയില്‍ വെച്ച് കെ പി സി സി പ്രസിഡന്റ് വി എം സുധീരനെയും മറ്റു ജാഥാംഗങ്ങളെയും സ്വീകരിക്കും. രാവിലെ 10 ന് മണ്ണാര്‍ക്കാട് ടൗണിലാണ് ആദ്യ സ്വീകരണം. അന്ന് വൈകുന്നേരം നാലിന് കോങ്ങാട് ടൗണ്‍, 5 ന് മുണ്ടൂര്‍ ജംങ്ഷന്‍, 6 ന് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും.
ശനിയാഴ്ച രാവിലെ 10 ന് തരൂരിലും വൈകീട്ട് അഞ്ചിന് കുഴല്‍മന്ദത്തും 6 ന് നെന്മാറയിലും യാത്രക്ക് സ്വീകരണം നല്‍കും. രാവിലെ 9 ന് ഗസ്റ്റ് ഹൗസില്‍ വെച്ച് കെ പി സി സി പ്രസിഡന്റ് ജില്ലയിലെ പരിസ്ഥിതി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തും. അന്നു വൈകുന്നേരം അഞ്ചിന് ചേരാമംഗലത്ത് കെ പി സി സിയുടെ ഗാന്ധി ഹരിത സമൃദ്ധിയുടെ നേതൃത്വത്തില്‍ വിഷുവിന് വിഷരഹിത പച്ചക്കറി എന്ന പദ്ധതിയുടെ സംസ്ഥാനത ഉദ്ഘാടനം കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ നിര്‍വ്വഹിക്കും. ചേരാമംഗലം ക്ഷീര സംഘത്തിന്റെ സമീപം ഒരേക്കര്‍ സ്ഥലത്താണ് ജൈവപച്ചക്കറി കൃഷിക്ക് തുടക്കം കുറിക്കുന്നത്.
ഞായറാഴ്ച രാവിലെ 10 ന് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ വെച്ച് കെ പി സി സി പ്രസിഡന്റ് ആദരിക്കും. രാവിലെ പതിനൊന്ന് റോബിന്‍സണ്‍ റോഡിലെ കെ പി എം റീജന്‍സിയില്‍ നടക്കുന്ന ജവഹര്‍ ബാല ജനവേദിയുടെ ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികളുമായി കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ സംവാദിക്കും. ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ചിറ്റൂര്‍ അണിക്കോട്ട് ജംങ്ഷനില്‍ യാത്രക്ക് സ്വീകരണം നല്കും. കൂറ്റനാടാണ് ജനരക്ഷാ യാത്രയുടെ ജില്ലാതല സമാപന പരിപാടി. തിങ്കളാഴ്ച രാവിലെ 9.30 ന് എളമ്പുലാശ്ശേരിയിലെ ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിന്റെ വസതിയിലെത്തുന്ന കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ അവിടെ നടക്കുന്ന സമൂഹ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കും. കെ പി സി സി സെക്രട്ടറി സി ചന്ദ്രന്‍, ഡി സി സി വൈസ് പ്രസിഡന്റ് പി വി രാജേഷ്, ഡി സി സി ജനറല്‍ സെക്രട്ടറിമാരായ വി രാമചന്ദ്രന്‍, പ്രകാശ് കാഴ്ചപറമ്പില്‍, കെ ഭവദാസ്, എ ആണ്ടിയപ്പു, കെ വി അബുജാക്ഷന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it