സുതാര്യമല്ലാത്ത പണമിടപാട്; ബ്ലാറ്റര്‍ക്കും പ്ലാറ്റിനിക്കും എട്ടു വര്‍ഷം വിലക്ക്

സൂറിച്ച്: സുതാര്യമല്ലാത്ത പണമിടപാട് നടത്തിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫിഫ മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍, യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റിനി എന്നിവര്‍ക്ക് എട്ടു വര്‍ഷം വിലക്കും പിഴയും ഏര്‍പ്പെടുത്തി.
ബ്ലാറ്ററുടെ അനുമതിയോടെ രണ്ടു ദശലക്ഷം അമേരിക്കന്‍ ഡോളര്‍ പ്ലാറ്റിനിയുടെ അക്കൗണ്ടിലേക്കു മാറ്റിയതിനെത്തുടര്‍ന്ന് ഫിഫ എത്തിക്‌സ് കമ്മിറ്റിയാണ് ഇവര്‍ക്കെതിരേ നടപടിയെടുത്തത്. ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇരുവരെയും വിലക്കിയിട്ടുണ്ട്. 2011 ഫെബ്രുവരിയിലാണ് പണം പ്ലാറ്റിനിയുടെ അക്കൗണ്ടിലേക്കു മാറ്റിയത്. 1998 മുതല്‍ 2002 വരെ ബ്ലാറ്ററുടെ ടെക്‌നിക്കല്‍ അഡൈ്വസറായി പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലമാണ് ഇതെന്നായിരുന്നു ഇരുവരും എത്തിക്‌സ് കമ്മിറ്റിയുടെ മുമ്പാകെ വാദിച്ചത്. എന്നാല്‍, കരാര്‍ തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കാന്‍ ഇരുവര്‍ക്കും സാധിച്ചില്ല.
Next Story

RELATED STORIES

Share it