സിയാല്‍ വേനല്‍ക്കാല സമയപട്ടിക പുറത്തിറക്കി

കൊച്ചി: 90ഓളം അധിക സര്‍വീസുകളുമായി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വേനല്‍ക്കാല സമയ പട്ടിക പുറത്തിറക്കി. മാര്‍ച്ച് 27 മുതല്‍ ഒക്ടോബര്‍ 29 വരെ പുതുക്കിയ സമയക്രമമനുസരിച്ചാവും സിയാലില്‍നിന്നുള്ള വിമാനസര്‍വീസുകള്‍. ഇപ്പോള്‍ നിലവിലുള്ള ശീതകാല പട്ടികയെക്കാള്‍ കൂടുതല്‍ സര്‍വീസുകളാണ് വേനല്‍ക്കാല പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. തായ് എയര്‍ ഏഷ്യ മെയ് മാസം മുതല്‍ തായ്‌ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലേക്ക് കൊച്ചിയില്‍നിന്ന് നേരിട്ട് സ ര്‍വീസ് നടത്തും. ശീതകാല സമയ പട്ടികയില്‍ ആഗമന, നിര്‍ഗമന വിഭാഗങ്ങളിലായി പ്രതിവാരം 1094 സര്‍വീസുകളാണുണ്ടായിരുന്നത്. മാര്‍ച്ച് 27ന് തുടങ്ങുന്ന വേനല്‍ക്കാല പട്ടികയില്‍  അത് 1184 ആയി ഉയരും. രാജ്യാന്തര സര്‍വീസുകള്‍ 590ല്‍ നിന്ന് 594 ആയി ഉയര്‍ന്നപ്പോള്‍ ആഭ്യന്തര സര്‍വീസുകള്‍ 504ല്‍ നിന്ന് 590 ആയി ഉര്‍ന്നു. ആഭ്യന്തര വിഭാഗത്തില്‍ വിസ്താര എയര്‍ലൈന്‍സും എയര്‍ പെഗാസസും പുതിയ സര്‍വീസുകള്‍ കൊച്ചിയില്‍ നിന്ന് തുടങ്ങുന്നുണ്ട്.രാജ്യാന്തര മേഖലയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസും (ദമാം) ആഭ്യന്തര മേഖലയില്‍ സ്‌പൈസ് ജെറ്റും (ഡല്‍ഹി) ഇന്‍ഡിഗോയും (ചെന്നൈ) സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. പുതിയ സമയ പട്ടികയനുസരിച്ച് പ്രതിവാരം മുംബൈയിലേക്ക് 84ഉം ഡല്‍ഹിയിലേ—ക്ക് 69ഉം ബംഗളൂരുവിലേക്ക് 68ഉം വിമാന സര്‍വീസ് നടത്തും.രാജ്യാന്തര മേഖലയില്‍ പുതിയ സര്‍വീസ് തുടങ്ങുന്ന തായ് എയര്‍ ഏഷ്യ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിദൂര പൂര്‍വ ദേശത്തേക്ക് നിലവില്‍ എയര്‍ ഏഷ്യ, ടൈഗര്‍ എയര്‍വേയ്‌സ്, സി ല്‍ക് എയര്‍, മലിന്‍ഡോ എയര്‍ എന്നീ വിമാനക്കമ്പനികള്‍ സര്‍വീസ് നടത്തുന്നുണ്ട്. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തി ല്‍ 20.81 ശതമാനവും രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ 21.85 ശതമാനവും വാര്‍ഷിക വര്‍ധനവ് കൊച്ചി വിമാനത്താവളം രേഖപ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it