malappuram local

സിപിഎം വിമതര്‍ എടക്കരയില്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

എടക്കര: പി വി അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കാത്ത സിപിഎമ്മിലെ വിമത വിഭാഗം എടക്കരയില്‍ കണ്‍വന്‍ഷന്‍ നടത്തി. എടക്കര വ്യാപാര ഭവനില്‍ ചേര്‍ന്ന കണ്‍വന്‍ഷനില്‍ വിവിധ ബ്രാഞ്ചുകളില്‍ നിന്നായി എഴുപത്തിരണ്ട് പേര്‍ പങ്കെടുത്തു.
എടക്കര, മുസ്‌ലിയാരങ്ങാടി, പാലേമാട്, ശങ്കരംകുളം എന്നീ ബ്രാഞ്ച് കമ്മിറ്റിയംഗങ്ങളും പ്രവര്‍ത്തകരുമാണ് കണ്‍വന്‍ഷനില്‍ പങ്കെടുത്തത്. കര്‍ഷകസംഘം ജില്ലാ കമ്മറ്റിയംഗം പ്രഫ. എം തോമസ് മാത്യുവിനെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിപ്പിക്കണമെന്ന് ഭൂരിപക്ഷം അംഗങ്ങളും കണ്‍വന്‍ഷനില്‍ ആവശ്യപ്പെട്ടു. അടുത്ത ദിവസങ്ങളില്‍ പഞ്ചായത്ത്, മണ്ഡലം കണ്‍വന്‍ഷനുകള്‍ വിപുലമായി നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പി വി അന്‍വറിനെ മല്‍സരിപ്പിക്കാനുള്ള പാര്‍ട്ടി തീരുമാനത്തിനെതിരേ വ്യാപക പ്രതിഷേധം എടക്കര ഏരിയാ കമ്മിറ്റിയുടെ കീഴില്‍ ഉണ്ടായിട്ടുണ്ട്. ഏരിയാ െസന്റര്‍ അംഗങ്ങളും പല ലോക്കല്‍ കമ്മറ്റിയംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും രാജിക്കൊരുങ്ങിയ സാഹചര്യംവരെയുണ്ടായി. കഴിഞ്ഞ അഞ്ച് വര്‍ഷമായി നിയമസഭാ സ്ഥാനാര്‍ഥിയായി കൊണ്ടുനടന്ന പ്രാഫ. എം തോമസ് മാത്യുവിനെ മാറ്റിനിര്‍ത്തിയ സാഹചര്യമാണ് പ്രതിഷേധങ്ങള്‍ക്കിടയാക്കിയത്. വ്യാപാരഭവനില്‍ നടന്ന കണ്‍വന്‍ഷനില്‍ എന്‍ അബ്ദുള്‍ ഖാദര്‍ എന്ന കുഞ്ഞാണി, മുന്‍ എടക്കര ലോക്കല്‍ കമ്മറ്റിയംഗം സി പി സലീം, സണ്ണി, വിജയകുമാര്‍ പാലേമാട് സംസാരിച്ചു.
Next Story

RELATED STORIES

Share it