kozhikode local

സിപിഎം- ബിജെപി സംഘര്‍ഷം; രണ്ടുപേര്‍ക്ക് പരിക്ക്

കുറ്റിയാടി: ഗ്രാമപ്പഞ്ചായത്തിലെ നിട്ടൂരില്‍ സേവാഭാരതി ഓഫിസ് കത്തിയ സംഭവവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്.
ബിജെപി പ്രവര്‍ത്തകരായ കൂനംമ്പള്ളി ഉദയന്‍, സുരേഷ് ഞള്ളോറ എന്നിവരെ ഗവ. താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരായ മൊട്ടന്തറ ബഗിനേഷ്, തുവ്വേമ്മല്‍ ലിജിലേഷ് എന്നിവരെ കുറ്റിയാടി പോലിസ് അറസ്റ്റു ചെയ്തു. പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ കെ ലതിക എംഎല്‍എ യുടെ നേതൃത്വത്തില്‍ പോലിസ് സ്‌റ്റേഷനു മുന്നില്‍ സമരം നടത്തി. പ്രതികള്‍ക്ക് ഇന്ന് ജാമ്യം നല്‍കുമെന്ന വ്യവസ്ഥയില്‍ സമരം അവസാനിപ്പിച്ചു. അതേസമയം ഡിവൈഎസ്പി പഞ്ചായത്ത് ഓഫിസില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നു ബിജെപി വിട്ടുനിന്നു. എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രതികളെ മോചിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു യോഗം ബഹിഷ്‌കരിച്ചത്. ഇന്നലെ രാത്രി സിപിഎം നേതൃത്വത്തിലുള്ള സംഘം സേവാഭാരതി ഓഫിസ് കത്തിക്കുന്നത് തടഞ്ഞ ബിജെപി പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് ബിജെപിയും നാട്ടില്‍ കലാപമുണ്ടാക്കുന്നത് തടഞ്ഞ സിപിഎം പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും കള്ളക്കേസില്‍ കുടുക്കുകയാണുണ്ടായതെന്ന് സിപിഎമ്മും ആരോപിച്ചു.
Next Story

RELATED STORIES

Share it