സിനിമാ മേഖലയിലെ ഇ-ടിക്കറ്റിങ് : സര്‍ക്കാരിന് വിമര്‍ശനം

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സിനിമാ മേഖലയില്‍ നടപ്പാക്കിയ ഇ-ടിക്കറ്റിങ് സമ്പ്രദായത്തിനെതിരേ ഹൈക്കോടതി വിമര്‍ശനം. ഇ-ടിക്കറ്റ് സമ്പ്രദായം നടപ്പിലാക്കിയാല്‍ പരമ്പരാഗത തൊഴില്‍ നഷ്ടപ്പെടില്ലേയെന്ന് ആരാഞ്ഞ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്, തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ എന്തിനാണ് ഉള്ള തൊഴിലവസരങ്ങ ള്‍ ഇല്ലാതാക്കുന്നതെന്നും ചോദിച്ചു. പദ്ധതി നടത്തിപ്പ് ഒരു ഏജന്‍സിയെ മാത്രം ഏല്‍പ്പിച്ചത് അസാധാരണമാണെന്നും ഇതു സംബന്ധിച്ച എല്ലാ ഫയലുകളും കോടതിയില്‍ ഹാജരാക്കണമെന്നും സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. പദ്ധതി നടത്തിപ്പ് ജൂലൈ ഒന്നുവരെ സര്‍ക്കാര്‍ മരവിപ്പിച്ച് ഉത്തരവിറക്കി എന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം കണക്കിലെടുത്ത കോടതി പദ്ധതി നടപ്പാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു.
Next Story

RELATED STORIES

Share it