സിഖ് വിരുദ്ധ കലാപം:  ഇരകള്‍ക്ക് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് 1984ല്‍ നടന്ന സിഖ് വിരുദ്ധ കലാപം ബാധിച്ച ആയിരത്തിലേറെ സിഖ് കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രണ്ടുലക്ഷം രൂപ ആശ്വാസധനം നല്‍കും. 1020 കുടുംബങ്ങള്‍ക്ക് സഹായം ലഭിക്കും.
മോദി സര്‍ക്കാര്‍ 2014 ഡിസംബറില്‍ നിയമിച്ച ജസ്റ്റിസ് ജി പി മാഥൂര്‍ കമ്മിറ്റിയുടെ ശുപാര്‍ശയെത്തുടര്‍ന്നാണ് പദ്ധതിക്ക് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. കലാപത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നും മറ്റും പഞ്ചാബിലേക്ക് കുടിയേറിയ സിഖ് കുടുംബങ്ങള്‍ക്കും ആനുകൂല്യം ലഭിക്കും. പഞ്ചാബ് സര്‍ക്കാരുമായി ചേര്‍ന്ന് കേന്ദ്ര സ്‌കില്‍ ഡെവലപ്‌മെന്റ് മന്ത്രാലയം കലാപം ബാധിച്ച കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് സ്‌കില്‍ പരിശീലനം നല്‍കണമെന്ന കമ്മിറ്റിയുടെ നിര്‍ദേശവും കേന്ദ്രം അംഗീകരിച്ചു. സ്‌കില്‍ ഡെവലപ്‌മെന്റ് മന്ത്രാലയത്തോടും പഞ്ചാബ് സര്‍ക്കാരിനോടും ഇതു സംബന്ധിച്ച മാര്‍ഗരേഖ തയ്യാറാക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയിലെ 2733 പേരടക്കം 3325 പേര്‍ കലാപങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.
Next Story

RELATED STORIES

Share it