kannur local

സാര്‍വദേശീയ തൊഴിലാളിദിനം സമുചിതം കൊണ്ടാടി

കണ്ണൂര്‍: സാര്‍വ ദേശീയ തൊഴിലാളി ദിനം വിവിധ തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തില്‍ സമുചിതം കൊണ്ടാടി. എസ്ടിയു ജില്ലാ കമ്മിറ്റി കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ മെയ് ദിന റാലികളും പൊതുയോഗങ്ങളും നടത്തി. കണ്ണൂരില്‍ ജില്ലാ എസ്ടിയു ഓഫിസ് പരിസരത്ത് നിന്നാരംഭിച്ച റാലി പഴയ ബസ്സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.
സംസ്ഥാന ഖജാഞ്ചി എം എ കരീം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി പി വി നൗഷാദ് അധ്യക്ഷത വഹിച്ചു. പി ഹംസ ഹാജി, വി കെ സി മജീദ്, മുസമ്മില്‍ കോറോത്ത്, പി പി നാസര്‍, കെ മുഹമ്മദ്, കെ പി കാദര്‍ സംസാരിച്ചു. തളിപ്പറമ്പില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. പി മഹ്മ്മൂദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സി ഉമര്‍ അധ്യക്ഷത വഹിച്ചു. പി കെ സുബൈര്‍, സി പി വി അബ്ദുല്ല, അഡ്വ. കുട്ടുക്കന്‍ മൊയ്തു, ഇ കെ കരീം, എ പി റഷീദ്, ടി പി ഇസ്മായില്‍ സംസാരിച്ചു. പയ്യന്നൂരില്‍ ജില്ലാ സെക്രട്ടറി ആലിക്കുഞ്ഞി പന്നിയൂര്‍ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി എം പി മഹമ്മൂദ്, ബഷീര്‍ മെട്ടാമ്പ്രം, ഐ വി വിജേഷ്, പി അബ്ദുല്ല, ടി പി മുനീര്‍, യു അയ്യൂബ്, കെ പി യൂസഫ് സംസാരിച്ചു. കേരളാ സ്‌റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്‌സ് അസോസിയേഷന്‍ മെയ് ദിനം ആഘോഷിച്ചു. സംസ്ഥാന പ്രസിഡന്റ് വി കെ പുഷ്പ പതാക ഉയര്‍ത്തി. തുടര്‍ന്ന് സംസ്ഥാന കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എം റഹീം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വി കെ പുഷ്പ അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ജോയി കാപ്പില്‍, സി സുനില്‍ കുമാര്‍, ടി ടി വര്‍ഗീസ്, സി ശശീധരന്‍, കെ എസ് പ്രദീപ് കുമാര്‍ സംസാരിച്ചു. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ കമ്മിറ്റിയുടെയും എഐയുടിയുസി ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ തൊഴിലാളി ദിനം ആചരിച്ചു. എസ്‌യുസിഐ(സി) ജില്ലാ കമ്മിറ്റിയംഗം പോള്‍ ടി സാമുവല്‍ മുഖ്യപ്രഭാഷണം നടത്തി.
എഐയുടിയുസി ജില്ലാ സെക്രട്ടറി അനൂപ് എരിമറ്റം അധ്യക്ഷത വഹിച്ചു. ഇടതുപക്ഷ ഐക്യ മുന്നണി അഴീക്കോട് മണ്ഡലം സ്ഥാനാര്‍ഥിയും എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ കമ്മിറ്റിയംഗവുമായ അഡ്വ. പി സി വിവേക്, ജില്ലാ കമ്മിറ്റിയംഗം അഡ്വ. ഇ സനൂപ് സംസാരിച്ചു. നര്‍മവേദിയുടെ നേതൃത്വത്തില്‍ തൊഴിലാളി ചിരിദിനമായി ആഘോഷിച്ചു. ആര്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. കെ ശശീധരന്‍ അധ്യക്ഷത വഹിച്ചു. കെ ദിവാകരന്‍, സി എച്ച് ദിനേശന്‍, കെ അനില്‍ പ്രഭ, നാരായണന്‍ പഴശ്ശി കഥകളും കവിതകളും അവതരിപ്പിച്ചു.
കെ പി ശ്രീധരന്‍, ടി കെ അശോകന്‍, ഇ വി ജി നമ്പ്യാര്‍, കെ പി ഗുണ പ്രസാദ്, എ സി സനാതനന്‍, പി ബാലകൃഷ്ണന്‍ സംസാരിച്ചു. സിഐടിയുവിന്റെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ റാലികളും പൊതുയോഗങ്ങളും നടത്തി.
Next Story

RELATED STORIES

Share it