സഹോദരങ്ങളെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു
BY Sumeera SMR26 Jun 2016 4:17 AM GMT
Sumeera SMR26 Jun 2016 4:17 AM GMT
ചിങ്ങവനം: സഹോദരങ്ങളെ ബന്ധുകൂടിയായ യുവാവ് കുത്തിപരിക്കേല്‍പ്പിച്ചു. പനച്ചിക്കാട് കാലായില്പടിക്ക് സമീപം കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. സഹോദരങ്ങളായ കാലയില്പടി കാലായില്‍ കരോട്ട് ദേവദാസ്(23), പ്രദീപ്(25), ശാന്തന്(18) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ അയല്പക്കാരനും ബന്ധുവുമായ കാലായില്‍പ്പടി പ്ലാപ്പറമ്പില്‍ പ്രശാന്ത് (32)ആണ് ആക്രമിച്ചത്. വെള്ളിയാഴ്ച രാത്രി 10.45ഓടെയായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നത് സഹോദരങ്ങളായ ദേവദാസും പ്രദീപും കോട്ടയത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരായിരുന്നു.
ബുധനാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങും വഴി പ്രശാന്ത് കാലായില്പടിയിലുള്ള കടയില്‍ ബഹളം വെക്കുന്നതു കണ്ടു. തുടര്‍ന്ന് ഇവര്‍ ബഹളത്തില്‍ ഇടപെടുകയും ചെറിയ സംഘര്‍ഷം ഉണ്ടാവുകയും ചെയ്തു.
അതില്‍ പ്രകോപിതായ പ്രശാന്ത് പ്രദീപിന്റെയും ദേവദാസിന്റെയും വീട്ടിലെത്തി ഇവരെ വിളിച്ചിറക്കി കുത്തുകയായിരുന്നു. പ്രദീപിന്റെ വയറിനും ദേവദാസിന്റെ വലതു കൈമുട്ടിനാണ് കുത്തേറ്റത്.
സഹോദരങ്ങളെ ആക്രമിക്കുന്നത് കണ്ടു തടസം പിടിക്കാനെത്തിയ ശാന്തനും കുത്തേല്‍ക്കുകയായിരുന്നു. കുത്തേറ്റ മൂന്നു പേരും നാട്ടുകാര്‍ ചേര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദീപ് തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. പ്രശാന്തിനും പരിക്കേറ്റു. ഇയാള്‍ പോലിസ് നിരീക്ഷണത്തില്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്.

Next Story
RELATED STORIES
നരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMTഅമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് ജയിക്കും : കെസി വേണുഗോപാൽ
10 May 2024 8:39 AM GMTപ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMTഅധിക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
10 May 2024 6:59 AM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
10 May 2024 5:42 AM GMT