സല്‍മാന്‍ ഖാന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി തള്ളി

ന്യൂഡല്‍ഹി: 2002ലെ വാഹനാപകട കേസില്‍ നടന്‍ സല്‍മാന്‍ ഖാന് ബോംബെ ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളി. സല്‍മാന്‍ ഖാന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുശീലഭായ് ഹിമ്മത്‌റാവു പാട്ടീല്‍ ആണ് അഭിഭാഷകന്‍ മുഖേന സുപ്രിംകോടതിയെ സമീപിച്ചത്. കേസിലെ മുഖ്യ ദൃക്‌സാക്ഷിയും ഖാന്റെ ഗണ്‍മാനുമായിരുന്ന രവീന്ദ്ര പാട്ടീലിന്റെ മാതാവാണ് സുശീല. രവീന്ദ്ര പാട്ടീല്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. പാട്ടീലിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും സുശീല ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it