Flash News

ഷാര്‍ജയില്‍ ഇന്ത്യന്‍ യുവതി അടക്കം രണ്ട് പേര്‍ സ്വയം ജീവനൊടുക്കി

ഷാര്‍ജയില്‍ ഇന്ത്യന്‍ യുവതി അടക്കം രണ്ട് പേര്‍ സ്വയം ജീവനൊടുക്കി
X
SUICIDEഷാര്‍ജ:  ഇന്ത്യന്‍ യുവതി അടക്കം രണ്ട് പേര്‍ ഇന്നലെ ഷാര്‍ജയില്‍ ജീവനൊടുക്കി. അന്‍ നഹ്ദ ഭാഗത്തുള്ള താമസ കെട്ടിടത്തില്‍ എ.എഫ്. എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന 32 കാരിയായ യുവതി തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. അര്‍ബുദ രോഗ ചികില്‍സയിലായിരുന്നു ഈ യുവതി.

ഏഴ് മണിക്കൂര്‍ മുമ്പാണ് ഷാര്‍ജ കുവൈത്തി ആശുപത്രിയില്‍ നിന്നും ഈ യുവതിയെ ഡിസ്ചാര്‍ജ്ജ് ചെയ്തത്. മനോരോഗത്തിന് ചികില്‍സയിലായിരുന്ന 51 കാരനായ സിറിയക്കാരന്‍ അബു ഷഗാരയിലെ കെട്ടിടത്തിലെ 19 ാം നിലയില്‍ നിന്ന് ചാടി മരിക്കുകയായിരുന്നു. ഷാര്‍ജ പോലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നടപടി ക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.
Next Story

RELATED STORIES

Share it