ശിവസേനയെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന്; നപാക് ദേശീയ അസംബ്ലി പ്രമേയം പാസാക്കി
BY Sumeera SMR25 Oct 2015 3:24 AM GMT
Sumeera SMR25 Oct 2015 3:24 AM GMT
ഇസ്ലാമാബാദ്: ശിവസേനയുടെ പാക് വിരുദ്ധനിലപാടുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ശിവസേനയെ അന്താരാഷ്ട്ര തലത്തില്‍ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടി അവതരിപ്പിച്ച പ്രമേയം പാക് ദേശീയ അസംബ്ലി പാസാക്കി. സെനറ്റിലും ഉടന്‍ പ്രമേയം അവതരിപ്പിക്കാനാണ് പ്രതിപക്ഷ നീക്കം.
ശിവസേന പാക് പ്രതിനിധികളെയും സാംസ്കാരിക പ്രവര്‍ത്തകരെയും അപമാനിക്കുകയാണ്. പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രതിനിധികളെ ശിവസേന പ്രവര്‍ത്തകര്‍ അപമാനിക്കുകയും ചെയ്തു. ശിവസേനയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് അവരെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്നാണ് പീപ്പിള്‍സ് പാര്‍ട്ടി ആവശ്യപ്പെടുന്നത്.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സമാധാനപ്രവര്‍ത്തനങ്ങളെ തടയാന്‍ മാത്രമേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉപകരിക്കൂ. മേഖലയിലെ സമാധാനം തകര്‍ക്കാനാണ് ശിവസേന ശ്രമിക്കുന്നതെന്നും പാക് പ്രതിപക്ഷം കുറ്റപ്പെടുത്തി.
പാക് ഗസല്‍ ഗായകന് ഗുലാം അലിയുടെ സംഗീത കച്ചേരി ശിവസേന ഭീഷണിയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. പിന്നാലെ മുന്‍ പാക് ക്രിക്കറ്റ് താരങ്ങള്‍ക്കെതിരേയും ഭീഷണി മുഴക്കിയിരുന്നു.

Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT