thrissur local

ശരിയായ ചികില്‍സ കിട്ടിയില്ല; പട്ടികജാതിക്കാരി യുവതിയുടെ ഗര്‍ഭസ്ഥശിശു മരിച്ചതായി പരാതി

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ ശരിയായ ചികില്‍സ ലഭിക്കാതെ പട്ടിക ജാതിക്കാരിയായ യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചതായി പരാതി.
പെരിഞ്ഞനം തെറ്റയില്‍ മുരളീധരന്റെ ഭാര്യ വിമിയുടെ കുഞ്ഞാണ് ഡോക്ടറുടെ അനാസ്ഥമൂലം മരിച്ചത്. വിവാഹം കഴിഞ്ഞ് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുരളീധരന്റെ ഭാര്യ വിമി ഗര്‍ഭിണിയായത്.
തുടര്‍ന്ന് താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദുവിനെ കണ്ട് ചികില്‍സ നടത്തിയിരുന്നു. ഒമ്പതാംമാസത്തില്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ സമീപിച്ചപ്പോള്‍ ദമ്പതികളെ ഡോക്ടര്‍ പരിഹസിച്ച് തിരിച്ചയക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
പിന്നീട് വീണ്ടും ഒരാഴ്ച കഴിഞ്ഞ് കുഞ്ഞിന് അനക്കമില്ലെന്ന സംശയത്തെ തുടര്‍ന്ന് ഡോക്ടറെ കണ്ടുവെങ്കിലും അവര്‍ പരിശോധിക്കാന്‍ തയ്യാറായില്ലത്രെ. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടിയപ്പോഴാണ് കുഞ്ഞ് ഗര്‍ഭാവസ്ഥയില്‍ മരിച്ചതായി അറിഞ്ഞത്.
സംഭവവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടിനും കൊടുങ്ങല്ലൂര്‍ സിഐക്കും മുരളീധരന്‍ പരാതി നല്‍കി. ഡോക്ടറുടെ അനാസ്ഥമൂലം ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ കേസെടുക്കണമെന്ന് സിപിഎം കൊടുങ്ങല്ലൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it