ശബരിമല; ഭരണഘടനാപ്രകാരം സ്ത്രീകള്‍ക്ക് പ്രവേശിക്കാം:അമിക്കസ് ക്യൂറി
BY swapna en18 April 2016 11:12 AM GMT
X
swapna en18 April 2016 11:12 AM GMT
[related]
ന്യൂഡല്‍ഹി: ഭരണഘടനയുടെ 25, 26 അനുച്ഛേദന പ്രകാരം സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന് സൂപ്രിംകോടതിയില്‍ അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്. ലിംഗസമത്വം ഭരണഘടനാ വ്യവസ്ഥയാണ്. ഒരു മതത്തിന്റെ കാര്യം പറഞ്ഞ് അത് തകര്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നത് വിലക്കാനാവില്ലെന്നും അമിക്്കസ് ക്യൂറി പറഞ്ഞു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹരജിയില്‍ വാദം നടക്കവെയാണ് അമിക്കസ് ക്യൂറിയുടെ പരാമര്‍ശം.
വേദങ്ങളിലും ഉപനിഷത്തുകളിലും ലിംഗവിവേചനം ഇല്ലെന്നും ഭഗവത് ഗീതയില്‍ ഇത് പറയുന്നുണ്ടെന്നും സുപ്രിംകോടതി ഫെബ്രുവരി 12 ന് അഭിപ്രായപ്പെട്ടിരുന്നു. ആത്മീയത പുരുഷന് മാത്രമാണോ സ്ത്രീക്കുമില്ലേ. കേസില്‍ ഭരണഘടനാപരമായ കാര്യങ്ങളാണ് കോടതി നോക്കുന്നതെന്നും പറഞ്ഞ കോടതി കേസില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ദേവസ്വം ബോര്‍ഡിന് ആറാഴ്ചത്തെ സമയം നല്‍കിയിരുന്നു. കേസില്‍ സുപ്രിംകോടതി രണ്ടു അമിക്കസ് ക്യൂറിയെയും നിയമിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് നടന്ന വാദത്തിനിടയിലാണ് അമിക്കസ് ക്യൂറിയുടെ പരാമര്‍ശം.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT