ശനി ശിംഘനാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചു
BY ajay G.A.G8 April 2016 11:37 AM GMT
X
ajay G.A.G8 April 2016 11:37 AM GMT
മുംബൈ: ഏറെനാളത്തെ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ശനി ശിംഘനാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കും അധികൃതര്‍ പ്രവേശനം അനുവദിച്ചു. ലിംഗവിവേചനമില്ലാതെ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കണമെന്ന ബോംബെ ഹൈക്കോടതി വിധി നടപ്പാക്കിക്കിട്ടാന്‍ ആക്ടിവിസ്റ്റായ തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭമാണ് ഒടുവില്‍ വിജയം കണ്ടത്. കോടതിവിധിയുണ്ടായിട്ടും ക്ഷേത്രം അധികൃതര്‍ തുടര്‍ന്ന വിലക്ക് ലംഘിച്ച് തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞിരുന്നു.
[related]വിലക്ക് നീക്കിയെങ്കിലും സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തെ ഒരു തരത്തിലും പ്രോല്‍സാഹിപ്പിക്കില്ലെന്നാണ് ക്ഷേത്രം അധികൃതരുടെ നിലപാട്. നേരത്തെ പുരുഷന്മാര്ക്ക് മാ്ത്രം പ്രവേശനമുണ്ടായിരുന്ന ക്ഷേത്രത്തിലെ പവിത്രസ്ഥാനത്ത് ഇപ്പോള്‍ എല്ലാവര്ക്കും പ്രവേശനം നിഷേധിച്ചിട്ടുണ്ട്. പുരുഷന്മാര്ക്ക് പ്രവേശനമുള്ളയിടങ്ങളിലെല്ലാം സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന കോടതി വിധി മറികടക്കാനാണിത്.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT