Flash News

വ്യാജ വിസ നിര്‍മ്മാണം: 5 പാക്കിസ്ഥാനികള്‍ ഷാര്‍ജ പോലീസിന്റെ പിടിയില്‍

ഷാര്‍ജ:  വ്യാജ വിസ നിര്‍്മ്മിച്ച് വില്‍പ്പന നടത്തുകയായിരുന്ന അഞ്ചംഗ പാക്കിസ്ഥാനി സംഘത്തെ ഷാര്‍ജ പോലീസ് പിടികൂടി. വന്‍ തുക നല്‍കി യു.എ.ഇ.യിലുള്ളവരുടെ ബന്ധുക്കള്‍ക്കും പരിചയക്കാര്‍ക്കും വ്യാജ വിസ നല്‍കിയായിരുന്നു സംഘം പണം തട്ടിയിരുന്നത്. ഷാര്‍ജ പോലീസും ദുബയും പോലീസും സഹകരിച്ചാണ് പ്രതികളെ പിടികൂടിയത്്. ദുബയിലെ ഒരു സ്റ്റുഡിയോയില്‍ വെച്ചാണ് പ്രതികള്‍ വ്യാജ വിസ നിര്‍മ്മിച്ചിരുന്നത്. പ്രതികളെ നിയമ നടപടിക്കായി പ്രോസിക്യൂഷന്് കൈമാറിയതായി ഷാര്‍ജ കിഴക്കന്‍ മേഖലാ പോലീസ് സ്‌റ്റേഷുകളുടെ മേധാവിയായ കേണല്‍ മുഹമ്മദ് ഒല്‍ ഒബൈദ്്് അറിയിച്ചു. ഇത്തരം ആളുകളുടെ വഞ്ചനയില്‍ കുടുങ്ങാതിരിക്കാന്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it