Districts

വോട്ട് നിലയില്‍ എസ്ഡിപിഐ ഏഴാം സ്ഥാനത്ത്

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ലഭിച്ച വോട്ടും വോട്ടിങ് ശതമാനവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടപ്പോള്‍ എസ്ഡിപിഐക്ക് ഏഴാംസ്ഥാനം. ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവയിലെ കണക്കുകളാണ് കമ്മീഷന്‍ സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സിപിഎം, കോണ്‍ഗ്രസ്, സിപിഐ, മുസ്‌ലിംലീഗ്, കേരളാ കോണ്‍ഗ്രസ്, ബിജെപി എന്നിവയാണ് പാര്‍ട്ടിയേക്കാള്‍ മുന്നില്‍. എല്‍ഡിഎഫിലെ ജെഡിഎസ്, എന്‍സിപി, ഐഎന്‍എല്‍, കോ ണ്‍ഗ്രസ്(എസ്), കേരളാ കോ ണ്‍ഗ്രസ്(ബി), സിഎംപി(അരവിന്ദാക്ഷന്‍ വിഭാഗം), ജെഎസ്എസ്(ഗൗരിയമ്മ) എന്നിവയും യുഡിഎഫിലെ ജെഡിയു, ആര്‍എസ്പി, സിഎംപി(ജോണ്‍ വിഭാഗം), കേരളാ കോണ്‍ഗ്രസ് (ജെ), ജെഎസ്എസ്(രാജന്‍ബാബു) എന്നിവയെല്ലാം എസ്ഡിപിഐയേക്കാള്‍ ഏറെ പിന്നിലാണ്.
വെല്‍ഫെയര്‍ പാര്‍ട്ടി, പിഡിപി, നാഷനല്‍ സെക്യുലര്‍ കോ ണ്‍ഫറന്‍സ്, ആം ആദ്മി പാര്‍ട്ടി എന്നിവയ്ക്ക് എസ്ഡിപിഐയേക്കാള്‍ കുറഞ്ഞ വോട്ട് മാത്രമാണു ലഭിച്ചിട്ടുള്ളത്.
എസ്ഡിപിഐക്ക് ഗ്രാമപ്പഞ്ചായത്തുകളില്‍ 93,969 വോ ട്ടും മുനിസിപ്പല്‍- കോര്‍പറേഷ ന്‍ വാര്‍ഡുകളില്‍ 33,601 വോട്ടും ലഭിച്ചിട്ടുണ്ട്. ഇതു യഥാക്രമം 0.60, 0.80 ശതമാനം വരും. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് 57,027 വോട്ടും പിഡിപിക്ക് 18,455 വോട്ടുമാണു ലഭിച്ചത്.
ആം ആദ്മി പാര്‍ട്ടിക്ക് 16,093 വോട്ടും നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സിന് 8479 വോട്ടും ലഭിച്ചിട്ടുണ്ട്. മുന്നണികളിലുള്ള പാര്‍ട്ടികളെയും ചെറുകക്ഷികളെയും ഒറ്റയ്ക്കു മല്‍സരിച്ച എസ്ഡിപിഐ ഏറെ പിന്നിലാക്കിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
എസ്ഡിപിഐ പിന്തുണച്ച ഒമ്പത് സ്വതന്ത്രന്‍മാര്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. ഇവര്‍ക്കു ലഭിച്ച വോട്ടുകള്‍ കമ്മീഷന്‍ കണക്കില്‍ ചേര്‍ത്തിട്ടില്ല.
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ മൊത്തം സീറ്റുകളുടെ ഏഴു ശതമാനത്തില്‍ മാത്രം മല്‍സരിച്ച എസ്ഡിപിഐ അഭിമാനകരമായ നേട്ടമാണു കൈവരിച്ചത്.
Next Story

RELATED STORIES

Share it