വോട്ടെണ്ണല്‍ ഇന്ന്
BY swapna en18 May 2016 6:44 AM GMT
X
swapna en18 May 2016 6:44 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ 140 നിയമസഭാമണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ ഇന്ന്
രാവിലെ 8 മണി മുതല്‍ ആരംഭിക്കും. മുഴുവന്‍ നിയോജകമണ്ഡലങ്ങളുടെയും വോട്ടെണ്ണല്‍ ഒരേസമയമാണ് ജില്ലകളിലെ കേന്ദ്രങ്ങളില്‍ നടക്കും.ആദ്യഫലസൂചനകള്‍ 8.15 ഓടെ അറിയാനാകും. സംസ്ഥാനത്ത് 80 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ഓരോ മണ്ഡലത്തിന്റെയും വോട്ടെണ്ണല്‍ ഹാളുകളില്‍ വരണാധികാരിയുടേതുള്‍പ്പെടെ പരമാവധി 15 മേശകളുണ്ടായിരിക്കും. വരണാധികാരിയുടെ മേശയില്‍ ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക. 30 മിനിറ്റിനു ശേഷം മറ്റു മേശകളില്‍ യന്ത്രങ്ങളിലെ വോട്ട് എണ്ണിത്തുടങ്ങും. വോട്ടെണ്ണല്‍ വിവരങ്ങള്‍ അപ്പപ്പോള്‍ മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുന്നതിന് പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്.
ഓരോ മണ്ഡലത്തിലും ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന ആദ്യ രണ്ട് സ്ഥാനാര്‍ഥികളുടെ വോട്ടുകളുടെ വിവരങ്ങളും ലീഡ് നിലയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റില്‍ www.ceo.kerala. gov.in പൊതുജനങ്ങള്‍ക്കായി തല്‍സമയം ലഭ്യമാവും.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT