Idukki local

വോട്ടര്‍മാര്‍ക്കുള്ള സ്ലിപ് വിതരണം 11ന് പൂര്‍ത്തിയാക്കും

തൊടുപുഴ: ഫോട്ടോ വോട്ടേഴ്‌സ് സ്ലിപ് വിതരണം കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ നടത്താവൂ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച് വിശദമായ മാര്‍ഗ നിര്‍ദേശങ്ങളും പുറത്തിറക്കി. ഫോട്ടോ വോട്ടേഴ്‌സ് സ്ലിപ് ബൂത്ത് തല ഓഫിസര്‍ (ബിഎല്‍ഒ) നീല മഷിയില്‍ കൈയ്യൊപ്പ് രേഖപ്പെടുത്തി മാത്രമേ വിതരണം ചെയ്യാവൂ എന്നും ഫാസ്മിലി, സീല്‍ മുതലായവ ഉപയോഗിക്കാന്‍ പാടില്ലെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറും ജില്ലാ കലക്ടറുമായ ഡോ. എ കൗശിഗന്‍ വ്യക്താക്കി.
ഈ സ്ലിപ് വോട്ടര്‍ക്ക് നേരിട്ട് നല്‍കാം. അല്ലെങ്കില്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗമായ വോട്ടര്‍ക്ക് നല്‍കാം. സ്വീകരിക്കുന്ന ആളുടെ ഒപ്പ് അല്ലെങ്കില്‍ വിരലടയാളം ബിഎല്‍ഒമാര്‍ക്ക് നല്‍കിയിട്ടുള്ള വോട്ടേഴ്‌സ് രജിസ്റ്ററില്‍ രേഖപ്പെടുത്തണം. സ്ലിപ് വിതരണം 11ന് കഴിഞ്ഞാലുടന്‍ ഈ രജിസ്റ്റര്‍ ഇആര്‍ഒയ്ക്ക് കൈമാറി കൈപ്പറ്റ് രസീത് അതാത് ബിഎല്‍ഒമാര്‍ വാങ്ങി സൂക്ഷിക്കണം. ആബ്‌സന്റ്, ഷിഫ്റ്റഡ്, ഡെഡ് എന്നിവ ആവശ്യമായ സ്ലിപില്‍ രേഖപ്പെടുത്തി മറ്റുരേഖകള്‍ സഹിതം വോട്ടെടുപ്പ് ദിവസം പോളിങ് ഉദ്യോഗസ്ഥന്‍ മുന്‍പാകെ വോട്ടു ചെയ്യുന്നതിന് ഹാജരാക്കണമെന്ന് സ്ലിപില്‍ രേഖപ്പെടുത്തി കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന് നല്‍കണം.
സ്ലിപ് വിതരണം ചെയ്യുന്ന സമയക്രമപട്ടിക ആര്‍ഒയുടെ അംഗീകാരത്തോടെ ബൂത്ത്തല ഏജന്റ്, സ്ഥാനാര്‍ഥി, ഏജന്റ്, അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി എന്നിവരെ അറിയിക്കും. സ്ലിപ് വിതരണം ചെയ്യുന്ന സമയത്ത് ബൂത്ത് ലെവല്‍ ഏജന്റ്മാര്‍ക്കും സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ക്കും ബിഎല്‍ഒമാരെ അനുഗമിക്കാം. അവരുടെ ഒപ്പ് കൂടി ബിഎല്‍ഒക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്താം.വിതരണത്തില്‍ ബിഎല്‍ഒമാര്‍ പരിപൂര്‍ണ നിഷ്പക്ഷത പുലര്‍ത്തണം. പരാതിക്കിട നല്‍കാത്ത വിധത്തില്‍ വേണം വിതരണം നടത്താനെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.
ശരിയായ രീതിയില്‍ വിതരണം ചെയ്യുന്നുണ്ടോ, രജിസ്റ്ററില്‍ വോട്ടറുടെ കൈപ്പറ്റ് ഒപ്പ് വാങ്ങുന്നുണ്ടോ എന്നും സെക്ടര്‍ ഓഫിസര്‍മാര്‍ പരിശോധിക്കും. തിരഞ്ഞെടുപ്പ് നിരീക്ഷകരും വിതരണം സംബന്ധിച്ച് ഇടവിട്ട് പരിശോധനകള്‍ നടത്തും. സ്ലിപ് വിതരണവും സെക്ടര്‍ ഓഫിസര്‍മാരുടെ പരിശോധനയും അതാത് റിട്ടേണിങ് ഓഫിസറുടെ മേല്‍നോട്ടത്തിലായിരിക്കും.
സ്ലിപ് ആര്‍ക്കും ഒന്നിച്ച് നല്‍കുന്നത് ഒരു കാരണവശാലും അനുവദനീയമല്ല. സ്ലിപ് നടത്തിപ്പിലെ പരാതി സ്വീകരിക്കാനും, ദ്രുതഗതിയിലുള്ള അന്വേഷണം നടത്തുന്നതിനും പരിഹാര നടപടികള്‍ ഏര്‍പ്പെടുത്തുന്നതിനും എആര്‍ഒ, സെക്ടര്‍ ഓഫിസര്‍ തലത്തില്‍ ഉദ്യോഗസ്ഥരെ റിട്ടേണിങ് ഓഫിസര്‍ നിയമിക്കും.
ബിഎല്‍ഒ വിതരണം ചെയ്ത സ്ലിപ് ഏതെങ്കിലും വോട്ടറില്‍ നിന്നും ഭീഷണിപ്പെടുത്തിയോ പ്രീണിപ്പിച്ചോ മറ്റൊരാള്‍ കൈവശപ്പെടുത്തിയതായി അറിഞ്ഞാല്‍ ആര്‍ഒ കര്‍ശനമായ നിയമനടപടികള്‍ അയാള്‍ക്കെതിരെ സ്വീകരിക്കും.
Next Story

RELATED STORIES

Share it