Flash News

വേലക്കാരി ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതായി സംശയം സ്വദേശി കുടുംബം ആശുപത്രിയില്‍

വേലക്കാരി ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതായി സംശയം  സ്വദേശി കുടുംബം ആശുപത്രിയില്‍
X
POISON

ഷാര്‍ജ:  ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന ആറംഗ സ്വദേശി കുടുംബത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ കഴിച്ച ഭക്ഷത്തില്‍ വീട്ടിലെ ജോലിക്കാരി വിഷം കലര്‍ത്തിയതായി സംശയം തോന്നിയതിനെ തുടര്‍ന്ന്്് ഷാര്‍ജ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.ഇന്നലെ രാവിലെയുള്ള ഭക്ഷണം കഴിച്ചതിന് ശേഷം ചര്‍ദ്ദിയും തലചുറ്റലും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഷാര്‍ജയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 47 വയസ്സുള്ള കുടുംബ നാഥനും 42 വയസ്സുള്ള വീട്ടമ്മയും 18,14,7,1 വയസ്സുകള്‍ പ്രായമുള്ള കുട്ടികളുമാണ് ആസുപത്രിയില്‍ ചികില്‍സക്കായി എത്തിയത്. ദമ്പതികളുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന്്് ആസുപത്രിയില്‍ നിന്ന്്് ഡിസ്്്ചാര്ജ്ജ്്് ചെയ്തിട്ടുണ്ടെങ്കിലും മക്കള്‍ ഇപ്പോഴും ആശുപത്രിയില്‍ തന്നെയാണ്.
Next Story

RELATED STORIES

Share it