വെടിക്കെട്ടിനെതിരേ പരാതി നല്കിയ അയല്‍വാസിയുടെ വീടും തകര്‍ന്നു
BY sdq Kappan11 April 2016 11:34 AM GMT
X
sdq Kappan11 April 2016 11:34 AM GMT
കൊല്ലം: പതിറ്റാണ്ടുകളായി മല്‍സര വെടിക്കെട്ട് നടക്കുന്ന പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ കമ്പത്തിനെതിരേ സമീപവാസിയുടെ പരാതി നില നില്‍ക്കുകയായിരുന്നു. ക്ഷേത്രത്തിന് നൂറ് മീറ്റര്‍ മാത്രം അകലെ താമസിക്കുന്ന പങ്കജത്തില്‍ പ്രകാശ് ഇതിനു അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് പൊലിസിനും ജില്ലാ ഭരണകൂടത്തിനും നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ക്ഷേത്ര ആചാരത്തിന്റെ ഭാഗമായി വെടിക്കെട്ട് കൂടിയേ തീരൂ എന്ന് സമ്മര്‍ദ്ദം ഉണ്ടായപ്പോള്‍ നാട്ടുകാരും തന്നെ ഒറ്റപ്പെടുത്തിയെന്നും നിരവധി തവണ തന്റെ വീടിന് കേടുപാടുകള്‍ പറ്റിയതായി ക്ഷേത്ര സമിതിയുടെ ശ്രദ്ദയില്പ്പെടുത്തിയതായും പ്രകാശ് പറഞ്ഞു. വെടിക്കെട്ടിന് അനുകൂലമായും പ്രതികൂലമായും നാട്ടുകാരുടെ ഇടയില്‍ അഭിപ്രായമുണ്ടായിരുന്നു. [related]
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT