വീട്ടില്‍ കയറി ഗുണ്ടാസംഘത്തിന്റെ ആക്രമണം; വീട്ടമ്മയ്ക്കു പരിക്ക്
BY Sumeera SMR31 May 2016 5:16 AM GMT
Sumeera SMR31 May 2016 5:16 AM GMT
മുണ്ടക്കയം: വീട്ടില്‍ക്കയറി ഗുണ്ടാ സംഘത്തിന്റെ അക്രമണത്തില്‍ വീട്ടമ്മയ്ക്കു പരിക്കേറ്റു വീട്ടമ്മയുടെ താലിമാല പൊട്ടിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തു.
പാലൂര്‍ക്കാവ് പനച്ചിക്കല്‍ വീട്ടില്‍ തങ്കച്ചന്റെ ഭാര്യ മേഴ്സിയെയാണ് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം.
പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മേഴ്സിയുടെ മൊഴി ഇങ്ങനെയാണ്. വരിക്കമാക്കല്‍ വീട്ടില്‍ അരുണും സാബിനും മദ്യലഹരിയില്‍ വീട്ടിലെത്തി ഗൃഹനാഥന് തങ്കച്ചനെ അന്വേഷിക്കുകയായിരുന്നു. എന്നാല്‍ വീട്ടിലെത്തിയ സംഘം മദ്യലഹരിയിലായിരുന്നതിനാല്‍ ഇരുവരും വീടിനുള്ളിലെ മറ്റൊരു മുറിയില്‍ കയറി കതകടച്ചെങ്കിലും സംഘം ഇതു തല്ലിത്തകര്‍ക്കുകയായിരുന്നു. അകത്തുകയറിയ സംഘം തോക്കും ചൂണ്ടി ഇരുവരെയും മക്കളെയും കൊന്നുകളയുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
ഇതിനിടെ ഭര്‍ത്താവിനെ അപായപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ തടസ്സം പിടിക്കാന്‍ ചെന്ന ഭാര്യ മേഴ്സിയെ മര്‍ദ്ദിക്കുകയും കഴുത്തില്‍ കിടന്ന മാല പൊട്ടിക്കാനും വസ്ത്രം വലിച്ചുകീറാനും ശ്രമിച്ചു.
തുടര്‍ന്ന് മേഴ്സി നിലവിളിച്ചതോടെ അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ സംഘം ഓടി രക്ഷപ്പെട്ടു. പൊരുവന്താനം എസ്ഐ മുരളീധരന് നായര്‍ അടങ്ങുന്ന സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സംഘം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയില്‍ മേഖലയില്‍ സംഘര്‍ഷാവസ്ഥ സൃഷിക്കുന്നത് നിത്യ സംഭവമാണെന്നും നാട്ടുകാര്‍ പറഞ്ഞു.

Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT