kasaragod local

വീട്ടമ്മയുടെ കൊലപാതകം: പോലിസ് സര്‍ജന്‍ സ്ഥലം സന്ദര്‍ശിച്ചു

കാഞ്ഞങ്ങാട്: തനിച്ച് താമസിക്കുന്ന വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ പരിയാരം മെഡിക്കല്‍ കോളജിലെ പോലിസ് സര്‍ജന്‍ ഡോ. എസ് ഗോപാലകൃഷ്ണപിള്ള സംഭവസ്ഥലം സന്ദര്‍ശിച്ചു. തോയമ്മല്‍ ജില്ലാ ആശുപത്രിക്ക് സമീപത്തെ പരേതനായ നന്ദാലന്‍ രാമചന്ദ്രന്റെ ഭാര്യ ജാനകിയമ്മ(60)യാണ് കൊല്ലപ്പെട്ടത്.
പരിയാരം മെഡിക്കല്‍ കോളജില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ പോലിസ് സര്‍ജന്‍ സംഭവസ്ഥലം സന്ദര്‍ശിക്കണമെന്ന് പോലിസ് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ വൈകീട്ട് 5.30ഓടെയാണ് സര്‍ജന്‍ വീട് സന്ദശിച്ചത്. മൃതദേഹം കാണപ്പെട്ട മുറിയും മറ്റും പരിശോധിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പരിസരവാസികളായ മൂന്നുപേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട ജാനകിയമ്മയുടെ ഹാന്റ്ബാഗില്‍ സൂക്ഷിച്ച 2000 രൂപയും എട്ട് പവന്റെ ആഭരണവും കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ 12ന് രാവിലെയാണ് ജാനകിയമ്മയുടെ മൃതദേഹം വീട്ടിനുള്ളില്‍ കാണപ്പെട്ടത്.
Next Story

RELATED STORIES

Share it