Flash News

വീടുകളിലെ പരിശോധനയ്ക്ക് മുന്‍കൂര്‍ അനുമതി നിര്‍ബന്ധം

വീടുകളിലെ പരിശോധനയ്ക്ക് മുന്‍കൂര്‍ അനുമതി നിര്‍ബന്ധം
X
Saudi Religious Police
ജിദ്ദ: വീടുകളിലും വിശ്രമകേന്ദ്രങ്ങളിലും അനുമതിയില്ലാതെ പരിശോധനക്ക് കയറാന്‍ പാടില്ലെന്ന് മതകാര്യവകുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് റിയാദ് ഘടകം മതകാര്യവകുപ്പ് മേധാവി തുര്‍ക്കി അല്‍ഷുലൈ ല്‍ പറഞ്ഞു. പരിശോധനകള്‍ക്കായി വീടുകള്‍, ടെന്റുകള്‍, വിശ്രമകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കയറുന്നതിന് മുമ്പ് മേധാവിയില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങണം.
പൊതുസ്ഥലങ്ങളില്‍ നിരീക്ഷണത്തിനും പരിശോധനകള്‍ക്കും പ്രത്യേക യോഗ്യതയുള്ള ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കുകയുള്ളൂ. ഇത്തരം ജോലികളില്‍ നിയമിക്കപ്പെടുന്നവര്‍ ഒരുവര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ് പാസായിരിക്കണം. ഇതിനായി ഉമ്മുല്‍ഖുറാ യൂനിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് ഒരുവര്‍ഷത്തെ ഡിപ്ലോമ പരിശീലന കോഴ്‌സ് ആരംഭിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രാഥമിക ബാച്ചിലേക്ക് 260 പേരെ നിയോഗിച്ചിട്ടുണ്ട്. ഒരു ശാഖയില്‍ നിയമിച്ച ഉദ്യോഗസ്ഥര്‍ മറ്റു ശാഖകളിലേക്ക് സേവനത്തിന് പോകുന്നതിന് വിലക്കുണ്ട്. എന്നാല്‍ പ്രത്യേകഘട്ടങ്ങളില്‍ മാറേണ്ടിവന്നാല്‍ മുന്‍കൂട്ടി അനുമതി വാങ്ങണം തുടങ്ങിയവയും നിര്‍ദേശത്തിലുണ്ട്.

[related]
Next Story

RELATED STORIES

Share it