വി കെ ജോസിനെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യം
BY Sumeera SMR15 Nov 2015 3:57 AM GMT
Sumeera SMR15 Nov 2015 3:57 AM GMT
മാനന്തവാടി: തദ്ദേശ തിരഞ്ഞടുപ്പിലുണ്ടായ ദയനീയ പരാജയത്തെ തുടര്‍ന്ന് ഡിസിസി സെക്രട്ടറി പി വി ജോണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉത്തരവാദിയായ കോണ്‍ഗ്രസ് നേതാവ് വി കെ ജോസിനെ മാനന്തവാടി ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പരാതി. ബാങ്കിലെ ഒരു വിഭാഗം അംഗങ്ങളാണ് രേഖാമൂലം ഭരണസമിതിക്ക് പരാതി നല്‍കിയത്. പി വി ജോണിന്റെ തോല്‍വിക്കും ആത്മഹത്യയ്ക്കും കാരണക്കാരനായ വ്യക്തി ബാങ്ക് ഡയറക്ടര്‍ സ്ഥാനത്ത് തുടരുന്നത് ഉചിതമായ നടപടിയല്ലെന്നും ആയതിനാല്‍ ജോസിനെ മാറ്റണമെന്നുമാണ് പ്രധാന ആവശ്യം.
പാര്‍ട്ടി നല്കിയ സ്ഥാനമായതിനാല്‍ പാര്‍ട്ടി തന്നെ തീരുമാനമെടുക്കണമെന്നാണ് ഭരണസമിതിയില്‍ ഉയര്‍ന്ന അഭിപ്രായമെന്നാണ് പറയപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതിയില്‍ തീരുമാനമെടുക്കുന്നതിനായി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിക്കും ഡിസിസിക്കും കത്ത് കൈമാറിയതായാണ് സൂചന. ജോണിന്റെ ആത്മഹത്യാക്കുറിപ്പില്‍, പരാജയത്തിന്റെ ഉത്തരവാദി വി കെ ജോസാണെന്ന പരാമര്‍ശമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായിരുന്ന ജോസിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. മാനന്തവാടി പ്രിന്റിങ് വര്‍ക്കേഴ്സ് സഹകരണ സംഘം ഡയറക്ടര്‍ കൂടിയാണ് ജോസ്. കത്തില്‍ പരാമര്‍ശമുണ്ടായിരുന്ന മുന്‍ ഗ്രാമപ്പഞ്ചായത്ത് അംഗം ലേഖ രാജീവന് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതിനെ തുടര്‍ന്ന് സഹകരണ സംഘത്തിലെ ജോലി രാജിവച്ചിരുന്നു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT