വിഷുവിന്റെ വരവറിയിച്ച് കൊന്നമരങ്ങള്‍ പൂത്തു

ഒറ്റപ്പാലം: പാലക്കാടിന്റെ പൊള്ളുന്ന ചൂടില്‍ പൊറുതിമുട്ടി മനുഷ്യരും പക്ഷിമൃഗാദികളും നെട്ടോട്ടമോടുമ്പോഴും വള്ളുവനാടന്‍ ഗ്രാമങ്ങളില്‍ വിഷുവിന്റെ വരവറിയിച്ച് കൊന്നമരങ്ങള്‍ റോഡരികുകളില്‍ പൂത്തുലഞ്ഞത് കണ്ണിനു കുളിര്‍മയേകുന്ന കാഴ്ചയാവുന്നു.
കേരളത്തില്‍ പാലക്കാട് ജില്ലയില്‍ ധാരാളമായി കണ്ടുവരുന്ന കൊന്നമരം സാധാരണ ഏപ്രി ല്‍ മാസം ആദ്യം മുതലാണു പൂത്തുതുടങ്ങുക. മാര്‍ച്ച് പകുതിയി ല്‍ത്തന്നെ അവ പൂത്തുലയുന്നത് വേനലിന്റെ രൂക്ഷതയാലാ ണെന്ന് പഴമക്കാര്‍ പറയുന്നു. കേരളത്തിന്റെ സംസ്ഥാന പുഷ്പമായ കണികൊന്ന തായ്‌ലന്‍ ഡിന്റെ ദേശീയപുഷ്പമാണ്. മലയാളികളുടെ കാര്‍ഷിക സമൃദ്ധിയുടെ പ്രധാന ആഘോഷമായ വിഷുവുമായി കൊന്നപ്പൂവിന് അഭേദ്യമായ ബന്ധമുണ്ട്.
വിഷുവിന് കണികണ്ടുണരാ ന്‍ കൊന്നപ്പൂവ് വിശിഷ്ടമായതിനാലാണ് കണിക്കൊന്ന എന്ന പേരുതന്നെ ലഭിച്ചത്. വള്ളുവനാടന്‍ ഗ്രാമങ്ങളില്‍ റോഡരികുകളില്‍ സമൃദ്ധമായി പൂത്തുലഞ്ഞ കൊന്ന മരങ്ങള്‍ ഏവരുടെയും മനസിനെ ആകര്‍ഷിക്കുകയാണ്.
Next Story

RELATED STORIES

Share it