വിവാഹ വാഗ്ദാനം നല്കി പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
BY Sumeera SMR14 May 2016 5:40 AM GMT
Sumeera SMR14 May 2016 5:40 AM GMT
പാലക്കാട്: വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് 14 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. മധുര വാടിപ്പട്ടി പേട്ടെ പുതൂര്‍ സുരേഷിനെ(32)യാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് സി ഐ കെ ആര് ബിജുവും ക്രൈം സക്വാഡും മധുരൈ ജയഹിന്ദ്പുരത്ത് നിന്നും പിടികൂടിയത്.
ഇയാളുടെ ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിനിയെ പോലിസ് മോചിപ്പിച്ച് ചൈല്‍ഡ് ലൈന്‍ മുന്‍പാകെ ഹാജരാക്കി. കഴിഞ്ഞ ഏപ്രില്‍ 23നണ് പ്രതി പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് രാത്രി കടത്തി കൊണ്ടുപോയത്. പെണ്‍കുട്ടിയുടെ ബന്ധു കൂടിയായ പ്രതിക്ക് ഭാര്യയും രണ്ട് മക്കളും മധുരയിലുണ്ട്. മധുരയിലേക്ക് പെ ണ്‍കുട്ടിയെ കൂട്ടി കൊണ്ടുപോയി വാടക വീടെടുത്ത് ഒളിച്ചുതാമസിപ്പിച്ച് വരികയായിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത് അന്വേഷണം നടത്തിവരവെ പ്രതി പെണ്‍കുട്ടിയെ വീട് മാറ്റി താമസിപ്പിക്കുകയും മൊബൈല്‍ നമ്പറുകള്‍ മാറ്റി ഒളിവില്‍ കഴിയുകയുമായിരുന്നു. നിരവധി മൊബൈല്‍ നമ്പറുകള്‍ മാറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് പാലക്കാട് ടൗണ്‍ നോര്‍ത്ത് സി ഐയുടെ നേതൃത്വത്തില്‍ പോലിസ് സംഘം മധുരയില്‍ ക്യാംപ് ചെയ്ത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ താമസസ്ഥലം കണ്ടെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിക്കെതിരേ മാനഭംഗത്തിന് കേസെടുത്തു. എസ് ഐ ടി സി മുരുകന്, എ എസ് ഐ സി കെ ലക്ഷ്മണന്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ആര് കിഷോര്‍. കെ അഹമ്മദ് കബീര്‍, ആര് വിനീഷ്. സി പി ഒ മാരായ കെ എ ഷാഫി, ഡൈവര്‍ ബാബു, സൈബര്‍ സെല്ലിലെ ഷബീബ് റഹ്മാന് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Next Story
RELATED STORIES
കേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMT