thrissur local

വിവാഹവേഷത്തില്‍ പോളിങ് ബൂത്തിലെത്തി വിവേകും അമ്പിളിയും

കയ്പമംഗലം: വോട്ടെടുപ്പ് ദിവസം വിവാഹിതരായ ദമ്പതികള്‍ വിവാഹ വേഷത്തില്‍ തന്നെ പോളിങ് ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തി. കയ്പമംഗലം പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ തോട്ടാരത്ത് പരേതനായ വിനോദന്റെയും കാഞ്ചനയുടെയും മകന്‍ വിവേകും സമീപവാസിയായ മരത്തേഴത്ത് രമേശിന്റെയും അമ്പിളിയുടെയും മകള്‍ രേഷ്മയുമാണ് വിവാഹ ദിനത്തില്‍ സമ്മദിദാനാവകാശവും രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ ചാമക്കാല ബീച്ച് പാലസിലായിരുന്നു ഇവര്‍ തമ്മിലുള്ള വിവാഹം.
താലികെട്ടിനുശേഷം ഭക്ഷണവും കഴിച്ച് വരന്റെ വീട്ടിലെത്തിയ ശേഷമാണ് വധൂവരന്മാര്‍ പോളിങ് ബൂത്തിലെത്തിയത്. കൂരിക്കുഴി എഎംയുപി സ്‌കൂളിലെ ഇരുപത്തിയാറാം നമ്പര്‍ ബൂത്തിലായിരുന്നു ഇരുവര്‍ക്കും വോട്ട്. വിവാവ വസ്ത്രങ്ങളില്‍ തന്നെ പോളിങ് ബൂത്തിലെത്തിയ ഇവരെ കണ്ട മറ്റ് വോട്ടര്‍മാര്‍ വധൂവരന്മാര്‍ക്ക് വേഗം വോട്ടു ചെയ്തു മടങ്ങാന്‍ അവസരം നല്‍കുകയും ചെയ്തു.
Next Story

RELATED STORIES

Share it