Flash News

വിവാദ സത്യവാങ്മൂലം; ഇടുക്കിയില്‍ ഹര്‍ത്താല്‍

ഇടുക്കി: പട്ടയഭൂമിയില്‍ പാറഖനനം നടത്തുന്നതുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിലുള്ള കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച വിവാദ സത്യവാങ്മൂലം പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇടതുമുന്നണിയില്‍ എച്ച്എംടിഎ അടക്കമുള്ള സംഘടനകള്‍ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it