വിവരാവകാശ പ്രവര്‍ത്തകന്റെ വധം; മുഖ്യപ്രതി അറസ്റ്റില്‍

മംഗളൂരു: വിവരാവകാശ പ്രവര്‍ത്തകന്‍ വിനായക് ബലിഗ വധക്കേസിലെ മുഖ്യപ്രതി നരേഷ് ഷേണോയ് അറസ്റ്റില്‍. ഉഡുപ്പി ജില്ലയിലെ ഹെജാമഡിയില്‍ നിന്നാണ് ഷേണോയിയെ അറസ്റ്റ് ചെയ്തതെന്ന് മുതിര്‍ന്ന പോലിസ് ഓഫിസര്‍ പറഞ്ഞു. ഈ വര്‍ഷം മാര്‍ച്ച് 21നാണ് പ്രഭാത നടത്തത്തിനിടെ കൊദിയബയിലുള്ള തന്റെ വസതിക്കു സമീപം ബലിഗ കൊല്ലപ്പെട്ടത്. കേസിലെ മറ്റു അഞ്ചു പ്രതികളെ നേരത്തേ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഷേണോയ് ഒളിവിലായിരുന്നു.
Next Story

RELATED STORIES

Share it