kannur local

വിളയാങ്കോട് കവര്‍ച്ച; ഒരാള്‍ കസ്റ്റഡിയില്‍

പരിയാരം: വിളയാങ്കോട്ടെ വീട് കുത്തിതുറന്ന് കവര്‍ച്ചചെയ്ത സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. ഇന്നലെ പുലര്‍ച്ചെയാണ് സിഐ കെ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കാസര്‍കോടിന് സമീപത്തെ 25കാരനെ കസ്റ്റഡിയിലെടുത്തത്. യുവാവിനെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്ത് വരികയാണ്.
മോഷ്ടാക്കളിലൊരാള്‍ വീട്ടില്‍നിന്നെടുത്ത എടിഎംകാര്‍ഡുപയോഗിച്ച് പണം പിന്‍വലിക്കുന്നത് ചിറവക്കലിലെ സിസിടിവിയില്‍ നിന്ന് ലഭിച്ചിരുന്നു. ഈ ദൃശ്യം കാസര്‍കോട് സബ്ജയില്‍ അധികൃതരെ പോലിസ് കാണിച്ചിരുന്നു. വീഡിയോയില്‍ കണ്ട യുവാവിന്റെ രൂപസാദൃശ്യമുള്ള പരിയാരത്തെ യുവാവിനെയും പോലിസ് ചോദ്യം ചെയ്‌തെങ്കിലും മോഷണത്തെ കുറിച്ചുള്ള വിവരമൊന്നും പോലിസിന് ലഭിച്ചില്ല. ഇതിനിടെയാണ് കാസര്‍കോടുകാരനെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതും ഇന്നലെ പുലര്‍ച്ചയോടെ കസ്റ്റഡിയിലെടുത്തും.
രണ്ടുദിവസത്തിനകം കവര്‍ച്ചാ കേസിലെ മുഴുവന്‍ പ്രതികളെയും കണ്ടെത്താന്‍ കഴിയുമെന്നാണ് പോലിസ് നല്‍കുന്ന സൂചന. കഴിഞ്ഞ ഞാറാഴ്ച രാവിലെയാണ് വിളയാങ്കോട്ടെ നിഹാല്‍ ട്രേഡഴ്‌സ് ഉടമ കെ വി തമ്പാന്റെ വീട്ടില്‍ നിന്നും 28 പവന്‍ സ്വര്‍ണാഭരണങ്ങളും 54000രൂപയും കാറിലെത്തിയ നാലംഗ സംഘം കവര്‍ന്നത്. വിളയാങ്കോട്ടെ ബ്‌സ ഷെല്‍ട്ടറിന് സമീപത്തെ പി വി രാജേഷിന്റെ പലചരക്ക് കടയിലും മോഷണം നടന്നിരുന്നു. രണ്ടിടത്തും ഒരേ വിരലടയാളമാണ് പോലിസിന് ലഭിച്ചത്.
Next Story

RELATED STORIES

Share it