വിളയാങ്കോട്ടെ കവര്‍ച്ച; സിസിടിവി ദൃശ്യം പുറത്തുവിട്ടു
BY Sumeera SMR26 Feb 2016 4:43 AM GMT
Sumeera SMR26 Feb 2016 4:43 AM GMT
പരിയാരം: വിളയാങ്കോട്ടെ വീട് കുത്തിതുറന്ന് കവര്‍ച്ച നടത്തിയ സംഘത്തിലെ യുവാവിന്റെ സിസിടിവി ദൃശ്യം പോലിസ് പുറത്ത് വിട്ടു. വിളയാങ്കോട്ടെ നിഹാല്‍ ട്രേഡേഴ്സ് ഉടമ കെ വി തമ്പാന്റെ വീട്ടിലും തൊട്ടടുത്ത ബസ്സ്റ്റോപ്പിന് സമീപത്തെ പി വി രാജേഷിന്റെ പലചരക്ക് കടയിലും മോഷണം നടത്തിയ ശേഷം ചിറവക്കിലെ എടിഎം കൗണ്ടറില്‍ നിന്ന് പണം പിന്‍വലിച്ച സംഘത്തിലെ യുവാവിന്റെ വീഡിയോ ദൃശ്യമാണ് അന്വേഷണ സംഘം പുറത്ത് വിട്ടത്. കവര്‍ച്ച ചെയ്ത വീട്ടില്‍ നിന്നും മോഷ്ടിച്ച എടിഎം കാര്‍ഡ് വഴി പണം പിന്‍വലിച്ച 25 വയസ് പ്രായം തോന്നിക്കുന്ന യുവാവിനെ പോലിസ് ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ വൈകാതെ പിടികൂടാന്‍ കഴിയുമെന്ന് കേസന്വേഷണ ചുമതലയുള്ള തളിപ്പറമ്പ് സിഐ കെ വി വിനോദ് കുമാര്‍ പറഞ്ഞു.
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT