kasaragod local

വിദ്യാര്‍ഥി സമരത്തിനെതിരേ സര്‍വകലാശാല ജീവനക്കാരുടെ പ്രതിഷേധ പ്രകടനം

പെരിയ: കേന്ദ്ര സര്‍വകലാശാലയിലെ രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫിസര്‍, അധ്യാപകര്‍, അനധ്യാപക ജീവനക്കാര്‍ എന്നിവരെ മണിക്കൂറുകളോളം ബന്ദികളാക്കിവച്ച വിദ്യാര്‍ഥികളുടെ നിലപാടില്‍ പ്രതിഷേധിച്ച് കേന്ദ്ര സര്‍വകലാശാല നോണ്‍ ടീച്ചിങ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇനിയും ഇത്തരം സമരരീതികളെ നേരിടുമെന്ന് യോഗം താക്കീത് നല്‍കി. പരീക്ഷാ കണ്‍ട്രോളര്‍ വി ശശിധരന്‍, സ്റ്റാഫ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ടി കെ അനീഷ് കുമാര്‍, സെക്രട്ടറി അജിത് കുമാര്‍, പ്രിയേഷ് കുമാര്‍ നേതൃത്വംനല്‍കി.
Next Story

RELATED STORIES

Share it