വിദ്യാര്‍ഥി നേതാവിന്റെ അറസ്റ്റിനെതിരേ ഇടതുകക്ഷികള്‍

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ച് ഇടതുകക്ഷി കള്‍. എബിവിപിയുടെ നിര്‍ദേശമനുസരിച്ച് കാംപസിനകത്തെ ഇടതുസംഘടനകളെ മുഴുവന്‍ ലക്ഷ്യംവച്ചുള്ള നടപടികള്‍ ഡ ല്‍ഹി പോലിസ് അവസാനിപ്പിക്കണമെന്നും പാര്‍ട്ടികള്‍ വ്യക്തമാക്കി.
അതേസമയം, ചിലര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയതിനെതിരേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വിമര്‍ശിച്ചു. അത്തരക്കാര്‍ക്കെതിരേ നിയമാനു സൃത നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഐ ദേശീയ സെക്ര ട്ടറി ഡി രാജ ആവശ്യപ്പെട്ടു.യൂനിയന്‍ പ്രസിഡന്റ് എന്നതിനു പുറമെ സിപിഐ വിദ്യാര്‍ഥി വിഭാഗമായ എഐഎസ്എഫിന്റെ അംഗമാണ് കനയ്യ കുമാര്‍. സ്വാതന്ത്ര്യസമരത്തിന്റെ പരമ്പര്യമുള്ള സംഘടനയാണ് എഐഎസ്എഫ് എ ന്നും രാജ പറഞ്ഞു.
Next Story

RELATED STORIES

Share it