wayanad local

വിദ്യാര്‍ഥി കൂട്ടായ്മയില്‍ നിര്‍ധന കുടുംബത്തിന് സ്‌നേഹഭവനം

സുല്‍ത്താന്‍ ബത്തേരി: നിര്‍ധന കുടുംബത്തിന് സ്‌നേഹഭവനം നിര്‍മിച്ചു നല്‍കി സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജ് ഹയര്‍സെക്കന്‍ഡറി എന്‍എസ്എസ് വിദ്യാര്‍ഥികള്‍. വൈദ്യുതാഘാതമേറ്റ് മരിച്ച കൊഴുവണ ഏരത്തേല്‍ രഞ്ജിത്തിന്റെ കുടുംബത്തിന്നാണ് വിദ്യാര്‍ഥികള്‍ വീട് നിര്‍മിച്ചു നല്‍കിയത്.
ആറു ലക്ഷത്തോളം രൂപ സമാഹരിച്ചായിരുന്നു വീടുനിര്‍മാണം. എന്‍എസ്എസ് വിദ്യാര്‍ഥികള്‍ 2011ല്‍ സപ്തദിനക്യാംപ് നടത്തിയതു കൊഴുവണ ഗ്രാമത്തിലായിരുന്നു.
പ്രദേശവാസി രഞ്ജിത്ത് ക്യാംപില്‍ സജീവമായി സഹകരിച്ചു. പിന്നീടാണ് ഇദ്ദേഹം വൈദ്യുതാഘാതമേറ്റ് മരിക്കുകയും കുടുംബം ദുരിതത്തിലാവുകയും ചെയ്തത്. ഇതേത്തുുടര്‍ന്ന ഈ കുടുംബത്തെ സഹായിക്കാന്‍ വിദ്യാര്‍ഥികള്‍ മുന്നോട്ടുവരികയായിരുന്നു.
വീടിന്റെ നിര്‍മാണ പ്രവൃത്തികളില്‍ വിദ്യാര്‍ഥികളും പങ്കാളികളായി. എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ സി വി സ്മിതയുടെ നേതൃത്വത്തിലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചതെന്ന് അധ്യാപകരും വിദ്യാര്‍ഥികളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വീടിന്റെ താക്കോല്‍ദാനം സ്‌കൂള്‍ മാനേജര്‍ അബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത നിര്‍വഹിക്കും. പ്രിന്‍സിപ്പല്‍ കെ ജി ജോസ്, കെ ടി ജോണി, സി എ ഫിലിപ്പ്, ബെന്നി വെട്ടിക്കല്‍, സി വി സ്മിത, വിദ്യാര്‍ഥികളായ ലബ അന്ന മാത്യു, ബേസില്‍ ജോസ്, റീറ്റ സാറാ ജോസഫ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it