വിദേശ യുവതിയോട് മോശം പെരുമാറ്റം; ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: കാറില്‍ യാത്ര ചെയ്ത ബെല്‍ജിയം സ്വദേശിനിയോട് മോശമായി പെരുമാറിയ ഓല ടാക്‌സി കാര്‍ ഡ്രൈവറെ പോലിസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഗുഡ്ഗാവില്‍നിന്ന് ഡല്‍ഹിയിലേക്കു പോവാന്‍ ടാക്‌സി വിളിച്ച 23കാരിയോട് ഡ്രൈവര്‍ മുന്‍സീറ്റില്‍ ഇരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കാറിലെ ജിപിഎസ് സംവിധാനം തകരാറാണെന്നും വഴി പറഞ്ഞുതരണമെന്നും ഡ്രൈവര്‍ പറഞ്ഞു. ഇതുപ്രകാരം മുന്‍സീറ്റില്‍ കയറിയ യുവതിയെ ഡ്രൈവര്‍ യാത്രയ്ക്കിടെ ചുംബിക്കുകയായിരുന്നു. യുവതി എതിര്‍ത്തപ്പോള്‍ മറ്റുവഴിയിലൂടെ കാറോടിക്കുകയും യുവതിയുടെ ഫോണ്‍ പിടിച്ചുവാങ്ങി രേഖകള്‍ നശിപ്പിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it