വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി

ന്യൂഡല്‍ഹി: 9,400 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമ വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യമന്ത്രാലയം അസാധുവാക്കി. കള്ളപ്പണം തടയല്‍ നിയമപ്രകാരം മുംബൈ പ്രത്യേക ജഡ്ജി പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കാരണംകാണിക്കല്‍ നോട്ടീസിന് മല്യ നല്‍കിയ മറുപടിയും കണക്കിലെടുത്താണ് നടപടി. മല്യയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നതിന് നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തിവരുകയാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ഒരുമാസമായി ബ്രിട്ടനിലാണ് മല്യ. ഇക്കഴിഞ്ഞ 15ന് പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it