Flash News

വിജയകാന്തിനെതിരെ എഐഎഡിഎംകെ പ്രവര്‍ത്തകരുടെ പ്രതിഷേധം

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ നടന്‍ വിജയകാന്തിനെതിരെ എഐഎഡിഎം കെ പ്രവര്‍ത്തകരുടെ പ്രതിഷേധം. വിജയകാന്ത് താമസിക്കുന്ന ഹോട്ടലിന് മുന്നിലെത്തി കുത്തിയിരിപ്പു സമരം നടത്തിയ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കോലം കത്തിച്ചു. കഴിഞ്ഞദിവസം മാധ്യമപ്രവര്‍ത്തകരോട് അവഹേളനപരമായി പെരുമാറിയ വിജയകാന്തിന്റെ നടപടികള്‍ക്കെതിരെയും പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങളുയര്‍ത്തി. ഇവരെ പിന്നീട് പോലിസ് അറസ്റ്റ് ചെയ്തു നീക്കി.
കഴിഞ്ഞദിവസം ഡിഎംഡികെ സംഘടിപ്പിച്ച രക്ത പരിശോധന ക്യാംപ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് വിജയകാന്ത് മോശമായി പെരുമാറിയെന്ന് ആരോപണമുയര്‍ന്നിരുന്നു. ചോദ്യം ചോദിച്ച റിപോര്‍ട്ടര്‍മാരുടെ നേര്‍ക്ക്് കാര്‍ക്കിച്ചു തുപ്പി എന്നായിരുന്നു പരാതി. സംഭവത്തെത്തുടര്‍ന്ന്് നിരവധി സംഘടനകള്‍ വിജയകാന്തിനെതിരെ രംഗത്തു വന്നിരുന്നു.
Next Story

RELATED STORIES

Share it