Flash News

വികെസിയെ ഒഴിവാക്കി, സിപിഎമ്മിന് പന്ത്രണ്ട് മന്ത്രിമാര്‍

തിരുവനന്തപുരം : പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ സിപിഎം മന്ത്രിമാരുടെ പട്ടിക തയ്യാറായി. മുഖ്യമന്ത്രിയുള്‍പ്പടെ പന്ത്രണ്ട് മന്ത്രിമാരാണ് പാര്‍ട്ടിക്കുണ്ടാവുക. മന്ത്രിസ്ഥാനത്തേക്ക് നേരത്തേ ഉയര്‍ന്നു കേട്ട വികെസി മമ്മദ് കോയയുടെയും എംഎം മണിയുടെയും മുന്‍ മന്ത്രി എസ് ശര്‍മയുടെയും പേരുകള്‍ ഒഴിവാക്കിയിട്ടുണ്ട്.

1 ഇപി ജയരാജന്‍
2 ജി സുധാകരന്‍
3 കടകംപള്ളി സുരേന്ദ്രന്‍
4 ടിപി രാമകൃഷ്ണന്‍
5 ജെ മേഴ്‌സിക്കുട്ടിയമ്മ
6 കെടിജലീല്‍
7 സി രവീന്ദ്രനാഥ്,
8 എസി മൊയ്തീന്‍
9 കെകെ ശൈലജ
10 തോമസ് ഐസക്,
11 എകെ ബാലന്‍

മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമായിട്ടില്ലെങ്കിലും തോമസ് ഐസകിന്് ധനകാര്യവും എ കെ ബാലന്് വൈദ്യുതിയും കെകെ ശൈലജയ്ക്ക് ആരോഗ്യവകുപ്പും നല്‍കിയേക്കുമെന്നാണ് സൂചനകള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യും. മന്ത്രിമാരെയും അവരുടെ വകുപ്പുകളും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെയാണുണ്ടാവുക  നാളെ സംസ്ഥാനസമിതിയുടെ അനുമതി ലഭിക്കേണ്ടതുണ്ട്. ശ്രീരാമകൃഷ്ണനെ സ്പീക്കറായി നാമനിര്‍ദേശം ചെയ്യും. സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ പട്ടികയ്ക്ക് സംസ്ഥാന സമിതിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.
Next Story

RELATED STORIES

Share it