വിഎസിന് ക്യാബിനറ്റ് പദവി നല്കാന് പിബി തീരുമാനം
BY midhuna mi.ptk30 May 2016 8:28 AM GMT
X
midhuna mi.ptk30 May 2016 8:28 AM GMT
ന്യൂഡല്‍ഹി: വിഎസ് അച്യുതാനന്ദന് ക്യാബിനറ്റ് റാങ്കുള്ള പദവി നല്കാന് സിപിഎം പോളിറ്റ് ബ്യൂറോയില്‍ ധാരണയായി. സ്വതന്ത്ര ചുമതലയുള്ള പദവിയായിരിക്കും നല്‍കുക.വിഎസിന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടിവരില്ല.പുതിയ പദവി നല്കുമ്പോള് സംസ്ഥാനത്ത് രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് പിബിയില്‍ നിര്‍ദേശമുയര്‍ന്നിരുന്നു. ഇങ്ങനെ വന്നാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന നിലപാടാണ് സംസ്ഥാന നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. എന്നാല്‍ ഇരട്ടപദവി ബാധകമാവില്ലെന്ന് പിബി വ്യക്തമാക്കി. വിഎസിന് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ കിട്ടികൊണ്ടിരുന്ന എല്ലാ ആനുകൂല്യങ്ങളും തുടര്‍ന്നും ലഭ്യമാകുന്ന തരത്തിലുള്ള പദവിയായിരിക്കും വിഎസിന് നല്‍കുക.
സര്‍ക്കാരിന്റെ ഉപദേശകന്,കാബിനറ്റ് റാങ്കോടെ എല്‍ഡിഎഫ് അധ്യക്ഷ സ്ഥാനം, സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കുക തുടങ്ങിയ സ്ഥാനങ്ങള്‍ വിഎസിന് നല്‍കുന്നത് സംബന്ധിച്ചാണ് ചര്‍ച്ചകള്‍ നടന്നിരുന്നത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT